ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാരായണായം ; പദ്യങ്ങൾ 1.ക്രുദ്ധനായ ബ്രാഹ്മണൻ ശ്രീകൃഷ്ണന്റെ നേർക്ക്.-
"ലോകാനാം നാഥനെന്നെന്തിനു ബത ഞെളിയു-
ന്നൂ വൃഥാ നിസ്രൂപം ? കേ-
ളേകസ്യാം ത്വന്നഗർയ്യാമൊരു ധരണിസുരം
ത്രാതുമത്രാതുരോ നീ ;
ഹാ കഷ്ടം ഭാഗ്യമറ്റു ധരണിതലജൂഷാ-
മൊക്കയും വീടടക്ക-
പോകായിന്നോരു ഭൂഭൃന്നടനു വരുവതോ
നാടടക്കം പ്രഭാവം.?"
2.അർജ്ജുനന്റെ നേർക്ക്
"എന്നേ ഭോഷാ പൃഥാനന്ദന, ചെറുതു വൃഥാ
ഡംഭിളക്കീടുകെന്നോ ?
തന്നെത്താനോർത്തുവേണം വിരുതുകൾ പറവാൻ
വീർയ്യഭാജാം സമാജേ ;
ഇന്നിശ്രീകൃഷ്ണസങ്കർഷണശിനിതനയാ-
ദ്യേഷു തിഷ്ഠത്സു കഷ്ടം
നിന്നാന്ധ്യം ! മൂഢ,നീയോ മമ വിപദമിമാം
തീർത്തു രക്ഷാപ്രദാതാ ?"
3. അർജ്ജുനൻ ബ്രാഹ്മണനോട്-
"നീ കേളീമാമറിഞ്ഞീലവനിസുരപശോ,
സാത്യകിർന്നാസ്മി സത്യം ;
ഹീ ഹീ നൈവോത്മദാത്മ മുസലധരനുമ-
ല്ലന്യവൃഷ്ണിപ്രവീരാഃ ;

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.