താൾ:Bhasha champukkal 1942.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


തദന്തരം പരശുരാമൻ ശ്രീപരമേശ്വരനെ സേവിക്കുവാൻ കൈലാസപർവതത്തിലേക്ക് പോകുകയും അവിടെവെച്ചു താൻ പുത്തനായി വീണ്ടെടുത്ത ഭൂവിഭാഗത്തിൽ പാർവതീസമേതനായി ഭഗവാൻ എഴുന്നള്ളി നിത്യസന്നിദാനം ചെയ്യ​ണമെന്ന് അപേക്ഷിക്കുകയും ചെയ്തു.ഭഗവാൻ ആ അപേക്ഷ ഉടനടി കൈക്കൊണ്ടില്ല.എന്നാൽ ദേവിയുടെ നിർബന്ധം മൂലം തന്റെ ശിഷ്യനായ ആ മഹർഷിയെ അനുഗ്രഹിക്കുവാൻ നിശ്ചയിച്ച് അവിടെനിന്ന് പരിവാരങ്ങളോടുകൂടി അധികം താമസിയാതെ പുറപ്പെട്ടു.കൊങ്കണഭൂമിയിൽ ഒരു ഭാഗത്തുവന്നപ്പോൾ നന്ദികേശ്വരൻ അവിടെ സംവാസകൌതൂഹലിയായി നിന്നു ;ആ സ്ഥലത്ത് ഒരു തേജസ്സും കാണുമാറായി.അപ്പോൾ അവിടുന്ന് അതുതന്നെ തന്റെ വാസസ്ഥാനമാക്കുവാൻ ഉറച്ചു.വിഷ്ണുവിന്റെ സാന്നിധ്യവും അവിടെ ഭഗവാന്റെ ആഗ്രഹമനുസരിച്ച് ഉണ്ടായി.കേരളരാജാവ് അവിടെ ശിവൻ,വിഷ്ണു,ശങ്കരനാരായണൻ,ഗണപതി,പാർവതി,ഈ പഞ്ചദേവതകളുടെ അധിവാസത്തിനായി ഒരു മഹാക്ഷേത്രം പണിയിച്ചു. അതാണ് സാക്ഷാൽ വടക്കുന്നാഥക്ഷേത്രം.

കവിത- നീലകണ്ഠകവിയുടെ കൃതിക്കു പനത്തിന്റേതുപോലെ തന്നെ ഓജസ്സും പ്രൌഢിയുമുണ്ട്.കവി ഒരു ഉറച്ച സംസ്കൃതപണ്ഢിതനായിരുന്നു എന്നുള്ളതിനു മൂന്നു പ്രബന്ധങ്ങളിലുമുള്ള ഹൃദയങ്ഗമങ്ങളായ സംസ്കൃതപദ്യങ്ങൾ സാക്ഷിനില്ക്കുന്നു. 'ജോഹൂയമാന' തുടങ്ങിയ ചില ചർക്കരീതരൂപങ്ങളും അദ്ദേഹത്തിന്റെ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/252&oldid=156138" എന്ന താളിൽനിന്ന് ശേഖരിച്ചത്