താൾ:Bhasha champukkal 1942.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃതികളിൽ കാണ്മാനുണ്ട്.ചെല്ലൂരനാഥോദയത്തിലേ കൈലാസാദിവർണ്ണനം പ്രായേണ ഭാരതചമ്പുവിലേ കിരാതപ്രബന്ധത്തിൽനിന്നു പകർത്തീട്ടുള്ളതാണ്. ശതസോമന്റെ ശിവസ്തുതിയും രാമായണചമ്പുവിൽ രാവണന്റെ ശിവസ്തുതിയും മിക്കവാറും അഭിന്നമായിരിക്കുന്നു. കിരാതത്തിലേ ശിവസ്തുതിയിൽനിന്നുള്ള ശ്ലോകങ്ങളും ആ ഘട്ടത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.രാമായണചമ്പുവിൽ ശ്രീരാമനോടു പറയുന്ന വാക്കുകൾ തന്നെ അഗസ്ത്യൻ ശതസോമനോടു പറയുമ്പോളും ആവർത്തിക്കുന്നു.നാരായണീയത്തിലേ മങ്ഗലാചരണപദ്യം ഭാരതചമ്പുവിന്റെ ആരംഭത്തിലും കാണാം.തൃപ്പുണിത്തുറയിലേ മഹാവിഷ്ണുബിംബപ്രതിഷ്ഠ കവി വർണ്ണിക്കുന്നത് രാമായണചമ്പുവിൽ സീതാസ്വയംവരഘട്ടത്തിലും അശ്വമേധഘട്ടത്തിലുമുള്ള ഗദ്യങ്ങൾ സങ്കലനം ചെയ്തിട്ടാണ്.തെങ്കൈലനാഥോദയത്തിൽ പാർവതീദേവിയുടെ കേശാദിപാദവർണ്ണനത്തിനുകവി രാമായണചമ്പുവിൽ സീതാവർണ്ണനഘട്ടത്തിലുള്ള അല്ലോടിടഞ്ഞ എന്ന ഗദ്യം തന്നെ ഉപയോഗിക്കുന്നു.ഇങ്ങനെ പല പരസ്വാദാനോദാഹരണങ്ങളും ഇനിയും ചൂണ്ടിക്കാണിക്കാവുന്നതാണെങ്കിലും അതുകൊണ്ടൊന്നും നീലകണ്ഠന്റെ കറകളഞ്ഞകവലകലാപാടവത്തിനുയാതൊരു ഇടിവോ ഉടവോ തട്ടീട്ടുണ്ടെന്നു സങ്കൽപ്പിച്ചുകൂടാത്തതാകുന്നു.അത്രക്കുണ്ട് സ്വകപോലകല്പിതങ്ങളായ അദ്ദേഹത്തിന്റെ പദ്യഗദ്യങ്ങൾക്കുള്ള പ്രഭാവം.മൂന്നുചമ്പുക്കളിലും വെച്ച് എനിക്ക് ശ്രേഷ്ഠമായി തോന്നീട്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/253&oldid=156139" എന്ന താളിൽനിന്ന് ശേഖരിച്ചത്