ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശതകങ്ങളിലേ ചമ്പുക്കളെല്ലാം ഏകകർത്തൃകങ്ങളാണെന്നു പറയേണ്ടി വന്നേക്കാം.മഴമങ്ഗലവും നീലകണ്ഠനും സമകാലികന്മാരാണെന്ന് ഇതിൽനിന്ന് സിദ്ദിക്കുന്നുണ്ട്.മഴമങ്ഗലത്തെക്കാൾ നീലകണ്ഠനു വയസ്സു കുറെ കുറഞ്ഞിരുന്നിരിക്കാമെന്നേയുള്ലു.ണഴമങ്ഗലഭാണത്തിലേ
"കേളീകോപകഥാസു തന്വതി നതീം
ചന്ദ്രാർദ്ധചൂഡാമണൌ
ചൂഡാചന്ദകലാനുഷങ്ഗകലയാ
യദ്ദൂയതേ കോമളം
യദ്വാ കർക്കസകാസരാസുരശിരോ-
നിഷ്പേഷണേ നിഷ്ഠൂരം
പായാദ്വസ്തദിദം ഗിരീന്ദ്രദുഹിതുഃ
പാദാരവിന്ദദ്വയം."
എന്ന നാന്ദീശ്ലോകത്തിന്റെ അനുരണനമാന് നാം തെങ്കൈലനാഥോദയത്തിൽ.
ദേവി ത്രൈലോക്യരക്ഷാകലിതവൃഷപുരാ-
വാസലീലായിതേ,ശ്രീ-
പാദാബ്ജം ദക്ഷിണം തേ മഹിഷമകുടപാ-
ഷാണഘാതാതിശോണം;
അന്യച്ച പ്രേമകോപപ്രണതഹരജടാ-
ഘട്ടനോത്സർപ്പിഗങ്ഗാ-
പാഥോബിന്ദൂക്ഷിതം ചേതസി പരമശിവ-
പ്രാണനാഥേ,സമിന്ധാം."

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.