താൾ:Bhasha champukkal 1942.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സരത്തിലാണ് നീലകണ്ഠകവിയോട് തെങ്കൈലനാഥോദയം ചമ്പു നിർമ്മിക്കുവാൻ ആവശ്യപ്പെട്ടതെന്നും അതിനുമുൻപുതന്നെ ആദ്യമായി അദ്ദേഹം ചെല്ലൂരനാഥോദയവും അതിൽപിന്നീടു നാരായണീയവും രചിച്ചുകഴിഞ്ഞിരുന്നുവെന്നും വ്യക്തമാണ്.ചെല്ലൂരനാഥോദയത്തിൽ പെരുഞ്ചെല്ലൂരിലെ തളിപ്പറമ്പ് അഥവാ ലക്ഷീഗ്രാമം ശിവപ്രതിഷ്ഠയും നാരായണീയത്തിൽ തൃപ്പുണിത്തുറയിലെ മഹാവിഷ്ണുപ്രതിഷ്ഠയുമാണ് വിഷയം.ഈ രണ്ടു ബിംബപ്രതിഷ്ഠകളെ വർണ്ണിച്ചു കാവ്യങ്ങൾ നിർമ്മിക്കുകയാലാണ് കവി ചെല്ലൂരപൂർണ്ണത്രയീശശ്രീമൽ കാരുണ്യപാത്രം ആയിത്തീർന്നത്.പക്ഷെ അദ്ദഏഹം പെരുഞ്ചല്ലൂർഗ്രാമക്കാരനുമായിരുന്നിരിക്കാം.സ്വദേശത്തുവെച്ചു ചെല്ലൂരനാഥോദയവും പിന്നീടു രാമവർമ്മമഹാരാജാവിനെ ആശ്രയിച്ചു. തൃപ്പുണിത്തുറയിൽ താമസിക്കമ്പോൾ നാരായണീയവും രചിച്ചു എന്നു വരാവുന്നതാണല്ലോ.പുനംതന്നെയാണ് നീലകണ്ഠൻ എന്നു ചിലർ അഭ്യൂഹിക്കുന്നതു നിർമ്മൂലമാകുന്നു.വീരകേരളവർമ്മാവ് സാമൂതിരിയോടു പടയ്ക്കാന് തൃശ്ശൂരിലേക്ക് എഴുന്നള്ളുന്നത്. അദ്ദേഹത്തിന്റെ അനുജന്മാരുടെ കൂട്ടത്തിൽ സാമൂതിരിക്കോവിലകത്തെ പഴയ സദസ്യനായ പുനംകൂടി പോയിരിക്കുമെന്നു സങ്കൽപ്പിക്കുവാൻ വിഷമമാണ്.ഒരു ചമ്പുവിലെ രണ്ടോ മൂന്നോ പദ്യങ്ങൾ മറ്റൊരു ചമ്പുവിൽ കാണുമ്പോൾ രണ്ടു ചമ്പുക്കളും ഒരു കവിയുടെ കൃതിയാണെന്നു അദ്യാഹരിക്കുവാൻ തുടങ്ങിയാൽ കൊല്ലം ഏഴും എട്ടും


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/246&oldid=156132" എന്ന താളിൽനിന്ന് ശേഖരിച്ചത്