ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നിത്യം ദ്വീപാന്തരേഭ്യഃ പ്രഹരണപുരുഷൈ-
രാഹൃതൈസ്തർപ്പയന്നേ-
വാർത്ഥൈരുത്സർയ്യ ദൂരം ക്ഷിതിസുരവരദൌ-
ർഗ്ഗത്യമുദ്രാപിശാചീം
യോദ്ധും നവ്യാധികാരാദരിഭിരധികനി-
വ്യൂഢസർവാഭിസാരൈ-
സ്സാർദ്ധം സർവത്ര യുദ്ധോത്സവമഹഹ ! ചിരാ-
ദന്വഭൂദുന്നതാത്മാ.
സോയം നിശ്ശഷവിദ്യാനിപുണമതിരുപാ-
ലിങ്ഗിതോ വീരലക്ഷ്മ്യാ
മായം കൂടാതെ മാനാംബുധി വിമതഭടൈ-
ർയ്യുദ്ധബദ്ധാഭിയോഗൈഃ
ആവിർവൈരം പടയ്ക്കായ് വൃഷപുരിയിലെഴു-
ന്നള്ളുമക്കാലമുച്ചൈ-
രാബദ്ധാഡംബരം മേന്മയൊടൊരു ശിവരാ-
ത്ര്യുത്സവം പ്രാദുരാസീൽ.
വീരാണാം മണി വീരകേരളനൃപൻ ദിവ്യോത്സവേ ചെന്നസൌ നേരേ ശൂരഭടാവലീകളകള- വ്യോലോളിതാശാന്തരം ഗൌരീനേത്രചകോരപാർവണശര- ച്ചന്ദ്രം പ്രണമ്യ പ്രഭും വാരാളും വൃഷഭാലയേ സഹൃദയൈ-
രുൾച്ചേർന്നിരുന്നീടിനാൻ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.