താൾ:Bhasha champukkal 1942.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


 ആറാമധ്യായം.
  
        നീലകണ്ഠകവിയുടെ ചമ്പുക്കൾ

നീലകണ്ഠകവിയും അദ്ദേഹത്തിന്റെ കൃതികളും.- കൊല്ലവർഷം 776-ൽ തീപ്പെട്ടകൊച്ചി രാമവർമ്മമഹാരാജാവിനെയും അദ്ദേഹത്തിന്റെ അനുജൻ ഗോദവർമ്മാവിനെയും പററി കഴിഞ്ഞ അധ്യായത്തിൽ പ്രസ്താവിച്ചുവല്ലോ.അതിൽ പിന്നീടു കൊച്ചീരാജ്യം ഭരിച്ചതു വീരകേരളവർമ്മമഹാരാജാവായിരുന്നു.അദ്ദേഹം 790-ൽ യശശ്ശരീരനായി.ആ മഹാരാജാവും ഒരു വിദ്വൽപക്ഷപാതിയായിരുന്നു.മേൽപുത്തർ നാരായണഭട്ടതിരിമാടമഹാരാജപ്രശസ്തിയിൽ അദ്ദേഹത്തിന്റെ അപദാനങ്ങളെ അനന്യസാധ്യമായ വാഗ്വിലാസത്തോടുകൂടി പ്രകീർത്തനം ചെയ്തിട്ടുണ്ട്.വീരകേരളവർമ്മാവിന്റെ ആസ്രിതനായിരുന്നു നീലകണ്ഠകവി.തെങ്കൈലനാഥോദയം ചമ്പു അദ്ദേഹം രചിച്ചത് ആ മഹാരാജാവിന്റെ ആഞ്ജ അനുസരിച്ചായിരുന്നു എന്നുള്ളതിന് ആ ഗ്രന്ഥത്തിൽ തന്നെ രേഖയുണ്ട്.

  "അനന്തരമനന്തരായരമണീയനാനാഗുണ-
  പ്രഭാവജിതരാഘവോ വിഹിതലാഘവോ വൈരിണാം
  ശശാസ വിധിവന്മഹീം ഗുണമഹീയസീം പൂരയൻ

യശോ ജഗതി വീരകേരള ഇതി പ്രതീതോ നൃപഃ"


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/243&oldid=156129" എന്ന താളിൽനിന്ന് ശേഖരിച്ചത്