താൾ:Bhasha champukkal 1942.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വന്നുച്ചേർന്നു എന്നു മഴമങ്ഗലവും അടുത്തുള്ള ഒരു പാർവതീക്ഷേത്രത്തിൽ ഉത്സവം വന്നുച്ചേർന്നു എന്നു മേല്പത്തൂരും പ്രസ്താവിക്കുന്നു. അവിടെ രാജരത്നവലയത്തിൽ രാമവർമ്മമഹാരാജാവെന്നപ്പോലെ നായിക ഒരു ഇലഞ്ഞിമരത്തറയിലും നായകൻ ഒരു അശോകത്തറയിലും കയറിനില്ക്കുകയും രണ്ടുപേരും പരസ്പരസന്ദർശനത്തിൽ അനരരാഗവിവശരായിത്തീരുകയും ചെയ്തതായി മഴമങ്ഗലം വർണ്ണിക്കുന്നു. നയകൻ ഒര രത്നവേദിയിലും നായിക മറ്റൊരു തറയിലും നിന്നതായി മേല്പത്തൂർ കഥയ്ക്കു അല്പം വ്യത്യാസം വരുത്തിപ്പറയുന്നു. പിന്നെ നായികനായകന്മാരുടെ വിവാഹം കഴിയുന്നു. കാലാന്തരത്തിൽ ചി ഏഷണിക്കാരുടെ വാക്കു കേട്ട് കൊടിയവിഹരത്തിലെ നായികനായകനെ ബാഹിഷ്കരിക്കുന്നു. സ്വപ്നത്തിൽ നായകന്റെ അന്യസ്ത്രീസംഭോഗം കണ്ട് അതു സത്യമെന്നു വിശ്വസിച്ചു കൊടിയവിഹരത്തിലെ നായിക നാകനുമായി വേർപെടുന്നു. അങ്ങനെ പിരഞ്ഞ ദമ്പതികൾക്കു പിന്നീടുണ്ടാകുന്ന ഘോരമായ വിഹരതാപം രണ്ടു മഹാകവികളും അവരുടെ സർവസിദ്ധികളും പ്രയോഗിച്ചു വർണ്ണിച്ചിട്ടുണ്ടെങ്കലും അതിൽ മെച്ചം കൊണ്ടുപോയിരിക്കുന്നതു മഴമങ്ഗലം തന്നെ എനാണ് എനിക്കു തോന്നിയിട്ടുള്ളത്. കൊടിയവിഹരത്തിലെ നായികയും നായകനും ഉൽബന്ധനം ചെയ്യുവാൻ ഒരുങ്ങുന്നു. ശൃങ്ഗാരമജ്ഞരി അത്മഹത്യചെയ്യുവാൻ പ്രമദവനത്തിൽ ചെന്ന് പിച്ചികമാല എടുത്തു കഴുത്തിൽ ചുറ്റിയപ്പോൾ അവിടെ അതേ ഉദ്ദേശത്തോടുകൂടി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/233&oldid=156119" എന്ന താളിൽനിന്ന് ശേഖരിച്ചത്