താൾ:Bhasha champukkal 1942.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ത്യായനീക്ഷേത്രത്തിൽവെച്ചു തമ്മൽ കാണുന്നതും പ്രണയബദ്ധരാകുന്നതുമായ ഒരു കഥയും അതിന്റെ പ്രപഞഞ്ചനത്തിനുവേണ്ട പദ്യഗദ്യങ്ങളും ആരോ പണ്ടുതന്നെ രചിച്ചുകാണുന്നു.ആ കഥയെ സൂത്രമായി വെച്ചുകൊണ്ട് അതിനൊരു വിസ്തൃതമായ ഭാഷ്യം കാവ്യരൂപേണ നിർമ്മിക്കുവാനാകുന്നു കൊടിയവിരഹകാരൻ ഉദ്യമിക്കുന്നത്. ആ ഉദ്യമം വിജയപൂർണ്ണമായി പരിണമിച്ചിട്ടുണ്ട്. കൊടിയവിഹരത്തിലെ ഇതിവൃത്തം സ്വീകരിച്ചു മേല്പത്തൂർ ഭട്ടത്തിരി രചിച്ച ഒരു പദ്യകാവ്യമാണ് കോടിവിരഹം.

ഇതിവൃത്തം

      "മങ്ഗല്യരങ്ഗഭൂമി-
      മ്മർദനമഹാരാജ്യഭാഗ്യപരിപാടീ
      ശൃങ്ഗാരചന്ദ്രികാഖ്യാ
      കാചന കളഹംസഗമിനീ ജാതാ."

എന്ന പദ്യംകൊണ്ടു കോടിയവിരഹം ആരംഭിക്കുന്നു. കോടിയവിരഹത്തിലെ നായികയുടെ പേർ ശൃങ്ഗാരലീല എന്നാണ്. രണ്ടു രകാവ്യങ്ങളിലും നായകൻ ശൃങ്ഗാരകേതു തന്നെ; എന്നാൽ കൊടിയവിരഹത്തിൽ അദ്ദേഹം ഒരു രാജാവും കോടിയവിരഹത്തിൽ ബ്രാഹ്മണനുമാണെന്ന് ഒരു വ്യത്യാസമുണ്ട്. രണ്ടിലും നായാകനായകന്മാർക്കു തമ്മിൽ ദമയന്തീനളന്മാർക്കെന്നപോലെ രൂപമൃതത്തിന്റെ ശ്രോത്രാഞ്ജലിപനംകൊണ്ടുതന്നെ അനുരാഗമുണ്ടാകുന്നു. അപ്പോൾ തൃശ്ശിവപേരൂർക്ഷേത്രത്തിൽ പൂരോത്സവം'


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/232&oldid=156118" എന്ന താളിൽനിന്ന് ശേഖരിച്ചത്