ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കവി പുനമല്ലെന്നാണ് തോന്നുന്നത്. കാവ്യശൈലി ഭിന്നമായി കാണുന്നു.
കവിത. കല്ല്യാണസൌഗന്ധികത്തിൽ അനേകം രസസ്ഫുർത്തിയുള്ള പദ്യഗദ്യങ്ങളുണ്ട്. രണ്ടു പദ്യങ്ങൾ താഴെ ഉദ്ധരിക്കാം.
1. ഹനുമാന്റെ വിശ്വരൂപം
"വാനോർസിന്ധുതരങഗപാളിയിലെഴും
കാറ്റേറ്റു ചിന്നീടുമ-
ന്നാനാകേസരബാലരോമപടലീ-
നിർദ്ധൂ യമാനാംബുദം,
കാണായീ കപിസാവർ ഭൌമ്മുടനെ
മദ്ധ്യാഹ്നകാലത്തെഴും
ഭാനോരൂഷ്മ കെടുത്ത തീവ്രമഹസാ
സന്ദീപിതാശാന്തരം. ″
2. സൌഗന്ധികവാപി രക്ഷിക്കുന്ന രാക്ഷസന്മാർ-
″ ഊക്കേറും ഭീമസേനൻ പുനരിതിൽ നടുവേ-
ചാടിവാണ്ണാത്തനാദം,
വായ്ക്കും സൌഗന്ധികശ്രേണികൾ വടിവൊടറു-
ത്തോരു നേരം ഗദാവൻ,
കേൾക്കയായീ ഘോരഘോരം നവജലദഘാടാ-
നാദപൂരം നടുക്കും
വാക്യാടോപങ്ങൾ വാപീഭരണവിധി വള-
ർത്തുന്ന രക്ഷോഭടാനാം. "
ഗദ്യങ്ങളുടെ മാതൃകയും കാണേണ്ടതാണു്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.