ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാമധ്യായം-ഭാഷാചമ്പുക്കൾ
13. ജയഭദ്രന്റെ ബഹിർഗ്ഗമനം-
"ഭാനൌ മെല്ലന്നു മെല്ലെന്നപരഗിരിതടീം
ഗന്തുകാമേ തദാനീം
ചേണേലും ബിംബമപ്പോൾപ്പിഹിതവതി രഥാ-
ങേഗന പങ്കേരുഹാക്ഷേ
സേനയാം തത്ര കാണ്മാൻ വലരിപുതനയം
വീതിഹോത്രം വിശന്തം
സാനന്തം താൻ വെളിച്ചത്തഴകിലുപയയൌ
സിന്ധുരാഡന്ധചേതാഃ"
14. ശല്യർ മരിച്ച കൗരവസേന-
"ഉച്ചൈരാശ്ചർയ്യമോത്തളവുമിതിനു സഖേ,
തുല്യതാം പ്രാപ മുല്പ-
ടച്ഛിന്നാ കൌരവീ വാഹിനി യുഗവിരമാം-
ഭോധിനാ സങ്ഗരാദൌ ;
പശ്ചാദാഹന്ത ! മെല്ലെ ത്രിപഥഗയൊടു സാ-
മ്യം പ്രപന്നാ; പിണഞ്ഞൂ
തസ്യാ ഘർമ്മാവസാനപ്രഭസമത തുലോം
പിന്നെ മാദ്രേളനാശേ."
15. ഭീഷ്മരുടെ സ്വർഗ്ഗാരോഹണം-
ജാതാഭോഗം തദാനീം ത്വരിതമവിടെ നി-
ന്നുത്ഥിതം ജ്യോതിരേകം
വാർതേടും ധാള്യധാള്യോജ്ജ്വലവിസര-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.