താൾ:Bhasha champukkal 1942.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
നറുമ്പൂവു കണ്ടാൻ', 'മേളംപെരുകിന മഖരാ-ജേ', 'വാരാതേ കണ്ടൻപിലിഞ്ഞങ്ങളെ' എന്നും മറ്റും സ്രദ്ധരയിലും പ്രയോഗിക്കുന്നത് എന്തൊരന്യായമാണ്!
രാവണവിജയം ചമ്പു : ശ്രീമൂലം ഭാഷാഗ്രന്ഥാവലിയുടെ പഞ്ചവിശാംങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടു ഭാഷാ ചമ്പുകളിൽ ഒന്നാണ് രാവണവിജയം. വേദവതിയമായുള്ള ബലാൽസംഗം, യമനുമായുള്ള യുദ്ധം ഈ രണ്ടു വിഷയങ്ങൾ മാത്രമേ ഈ ചമ്പുവിൽ പ്രതിപാദിച്ചിട്ടുള്ളൂ. കവിത മനോഹരമാണ്. കർത്താവ് പൂനം തന്നെയോ എന്നു തീർത്തുപറയുവാൻ സാധിക്കുന്നതല്ല. കാലം ഏഴാം ശതകത്തിന്റെ അവസാനമായിരിക്കണം. രചനയിൽ ഗ്രന്ഥകാരൻ രാമായണചമ്പുവിനെക്കാൾ അധികം നിഷ്കർഷ പ്രദർശിപ്പിക്കുന്നു. തണ്ടുക, ഒവ്വാ, ആണാ, മുതലായ പഴയ പ്രയോഗങ്ങൾ കാണ്മാനുണ്ട്. താഴെ ഉദ്ധരിക്കുന്ന പദ്യത്തിന്റെ മാധുര്യം അന്യാദൃശമാണ്. "ആനന്ദബ്രഹ്മസാരം ജലനിധിതനായാ- കാമുകം ശ്യാമരൂപം ധ്യാനംചെയ്തും പ്രമോദാലിടയിടെ നയനേ മിശ്രയന്നശ്രുധാരാം വീണാനാദേന നാനാജനഹൃദി ജനയൻ സമ്മദം നിർമ്മലാത്മാ കാണപ്പെട്ടൂ തദാനീമപഹസിതശര- ന്നീരദോ നാരദോഗ്രേ."

140










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/151&oldid=156044" എന്ന താളിൽനിന്ന് ശേഖരിച്ചത്