താൾ:Bhasha champukkal 1942.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
കവികൾക്ക് ഏതുകാലത്തും ഏതവസ്ഥയിലും അപ്രാപ്യമാണ്.നമ്പൂതിരിമാരുടെ ചമ്പുക്കൾവായിച്ചും ചാക്യാന്മാരുടെ കഥാപ്രസംഗങ്ങൾകേട്ടും സിദ്ധിച്ച കൌബരമായ ഹാസസംസ്കാരസമ്പത്തിന്റെ വിജൃംഭണമാണു് നാം കുഞ്ചൻനമ്പ്യാരുടെ തുള്ളലുകളിൽപ്രധാനമായി നിരീക്ഷിക്കുന്നതു്. മർമ്മസ്പൃക്കും, മനോഹരവുമായ പുനത്തിന്റെ ഫലിതത്തിനു ചിലഉദാഹരണങ്ങൾദിങ്മാത്രമായിപ്രദർശിപ്പിക്കാം
പുനത്തിന്റെശുർപ്പണഖ.രാമായണചമ്പുവിൽ പല കഥാപാത്രങ്ങളുമായി നാം പരിചയപ്പെടുന്നുവെങ്കിലും ശൂർപ്പണഖയെക്കൊണ്ടു കവി കാണിക്കുന്ന വിനോദങ്ങൾ ഒരു പ്രത്യേകരീതിയിലുള്ളതും ആഉപായം പ്രയോഗിച്ചു് അഭിനന്ദനീയമായവിജയം നേടീട്ടുള്ള ശക്തിഭദ്രനെക്കൊണ്ടുപോലും സാഷ്ടാങ്ഗപ്രണാമംചെയ്യിക്കുന്നതിനു പാര്യാപ്തമാകുന്നു.ലളിതാവേഷം ചമഞ്ഞു മുന്നിൽ പ്രത്യക്ഷീഭവിച്ച ആരാക്ഷസീയോടു കുലവും പേരുമെന്തെന്നും മറ്റും ശ്രീരാമൻചോദിച്ചപ്പോൾ'മൃദുലമുറുവലാം മല്ലികപ്പുവു മെല്ലെ' കാഴ്ചവച്ച് അജ്ഞലീബന്ധംചെയ്ത വിനയമധുരയായ അവൾമ ദനതാപംകൊണ്ടാണു് താൻഅവിടെവന്നതെന്നു മറുപടി പറയുന്നു.പതിന്നാലു ലോകങ്ങളിൽഏതുപുരുഷനെ വേണമെങ്കിലും യഥേച്ഛം അഭിസരിക്കാവുന്ന അവൾഅവിടെത്തന്നെ വന്നുകേറിയതെന്താണെന്ന് ആർക്കും ആശങ്കിക്കാം; എന്നാൽ അതിന് അവൾക്കു ശരിയായ സമാധാനമുണ്ട്. ആ നക്തഞ്ചരി

115










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/126&oldid=156017" എന്ന താളിൽനിന്ന് ശേഖരിച്ചത്