താൾ:Bhasha champukkal 1942.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
തെരന്റെ തദ്വിഷയകമായുള്ള ക്ളേശപരമ്പരയെ ഇങ്ങനെ പ്രപഞ്ചനം ചെയ്യുന്നു:-
<poem>'വിണ്ണോർകോനേതുമാകാ പുണരുവതിനവ-

  ന്നോർക്കഗാത്രേഷു നീളെ-‌

ക്കണ്ണല്ലോ; വഹ്നിയോടുള്ളണവു മമ നിന-

  ച്ചാൽ മരിച്ചെന്നിവേണ്ട;

എണ്ണേറും ജന്തുവൃന്ദം കൊടിയ നരകകോ-

 ടുഷു വീഴും ദശായാം

തണ്ണീർപോലും കൊടാതോരറു കൊലയനവൻ

  കാലനും നില്ക്ക ദൂരെ;

നീതിക്കോപ്പിന്നു വല്ലാ നിരൃതി സരസന-

     ല്ലേതുമേ താൻ;ജളാത്മാ

വാർത്തിക്കും പാശി;മന്ദൻ പവനനവനോരേ-‌

   ടത്തുമേ ചെററടങ്ങം;

ഭ്രാതൃത്വം വിദ്യതേ വൈശ്രവണൻ; ഹരനോ-

  ടെന്തു കാർയ്യം കളിച്ചാൽ-

ചൂതത്താർബാണനെച്ചുട്ടവനൊടു ചുടല-

   ക്കൂത്തു കണ്ടീടുവാനോ  ?

മാർത്തണ്ടൻ മാരെയും ചെററണയരുതു,

  ചുടും നാഥ;രാകാശശാന്കൻ

പാർത്താൽ നാലഞ്ചുനാൾക്കൂടിയുമനുഭവിയാ

  യൌവനാഭോഗയോഗം;

116


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/127&oldid=156018" എന്ന താളിൽനിന്ന് ശേഖരിച്ചത്