താൾ:Bhasha Ramayana Champu 1926.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഹല്യാമോക്ഷം.107

൩൭

ഇന്നിൻകാരുണ്യമെന്നെ പ്രതി രഹസി പുല- മ്പുന്നതെന്നാകിലിപ്പോൾ നിന്നാണേ, തീർത്തുചൊല്ലാം പ്രിയമഹിഷി ശചീ- ദേവി നൂനം ദ്വിതീയാ എന്നാൽ നിന്നോടുകൂടെക്കളികളിൽ വിളയാ- ടീടുവാനാഗ്രഹം മേ വർണ്ണിക്കാവല്ല നല്ലോരവസരവുമിതേ- ക്കാൾ വരാ ജീവനാഥേ ! ”

൩൮

ഇത്ഥം പറഞ്ഞനുനയം മധുരം ത്രിലോകീ- ഭർത്താ പാലായനപരാം ഭയവേപിതാംഗീം ഉൾക്കമ്പമാർന്നു ശിവ ഗൌതമധർമ്മപത്നീം കൈക്കൽ പിടിച്ചിതു ബാലാദബലാം വലാരിഃ.

൩൯

ത്രൈലോക്യാധീശനെന്നുള്ളൊരു ബഹുമതികൊ- ണ്ടോ, മനോമോഹനശ്രീ- കോലും വാഗ്ഭംഗികൊണ്ടോ, വിപുലബലമെഴും ഭാവിതാശക്തികൊണ്ടോ ലോലാത്മാ സാ സതീ വാസവനു വശഗതാ തൽക്ഷണം തേന രേമേ നാളൊന്നുദ്വേലമസ്യാ നഭൃതമഭൃത സോ- പ്യൌപപത്യം രാസാർദ്രം.

൪൦

ഇത്ഥം മേവുന്നകാലം മദനതുയിർ പൊറാ- ഞ്ഞേകദാ നാകനാഥൻ മദ്ധ്യേ ചെന്നർദ്ധരാത്രെ മുനി പരിവൃഢമു- ഖ്യാശ്രമപ്രാന്തഭാഗേ വൃദ്ധം തം കോഴികൂകിപ്പെരിയനിയമധ- ർമ്മായ പെട്ടന്നകത്തി- സ്വസ്ഥാത്മാ താനകംപുക്കകൃത രതിമഹ-

ല്യാസഹായോ യഥേഷ്ടം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/200&oldid=155983" എന്ന താളിൽനിന്ന് ശേഖരിച്ചത്