താൾ:Bhasha Ramayana Champu 1926.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

106ഭാഷാരാമയണചമ്പു.

തത്രൈവ *ക്ഷണദാമതീത്യ മിഥിലാം യാസ്യൻ പ്രദർശ്യാശ്രമം മദ്ധേ ഗൌതമനാം മുനേരകഥയൽ തദ്ദാരബദ്ധാം കഥാം.

൩൪

“ഇക്കാണാതു ഗൌതമാശ്രമമിഹ ശ്രീമാൻ മുനിഗൌതമഃ പത്ന്യാ സാർദ്ധമഹല്യയാ കില തപ- സ്സും ചെയ്തിരുന്നൂ ചിരം അക്കാലത്തു മുനേരസന്നിധിയിലാ വൃത്രാരി വന്നേകദാ തദ്ദാരാൻ ഭവിതവ്യതാവിധുരിതോ ഭീതാൻ രഹസ്യൂചിവാൻ.

൩൫

പേടിച്ചീടായ്ക. ഭദ്രേ! സകല ഭുവനസാ- മ്രാജ്യലക്ഷ്മീവിലാസ- ക്രീഡാരംഗം മഹേന്ദ്രൻ പുനരഹമരികേ നില്ലു ലജ്ജാ തവാസ്താം ഗാഢപ്രേമ്ണാ കൊതിക്കുന്നിതു തിരുവുടൽ ക- ണ്ടീടുവാനെത്രനാളു- ണ്ടേടത്താർബാണവിർയ്യോദയവിളനിലമേ! ഹന്ത ദാസോ ജനോയം

൩൬

ആരാലിപ്പൂവലംഗം നവനസുഷമാ- മണ്ഡിതം കണ്ടതോറും മാരോന്മാദം മുഴുക്കുന്നിതു കുചതടമൊ- ന്നും തലോടീടിലോ ഞാൻ ആരോമൽക്കൊങ്കമീതേ മുഹരപി മുറുകെ- ച്ചേർത്തു പുല്കീടീദാനീം പോരൂം ചാരിത്രദുഷ്കർമ്മമിതതിലഘു പാ- രത്രികാധീനസൌഖ്യം.


*"നിശാ നിശീഥിനീ രാത്രീ-

സ്ത്രീയാമാക്ഷണദാ ക്കപാ.”= (ഇത്യമരഃ).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/199&oldid=155982" എന്ന താളിൽനിന്ന് ശേഖരിച്ചത്