Jump to content

താൾ:Bhasha Ramayana Champu 1926.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമാവതാരം. ൧ 0൪

  • അന്നേരം കൌതുകംപൂണ്ടധികമുടനുടൻ

ചെന്നുചെന്നുണ്ണിയുണ്ടാ- യെന്നോതുന്നോർക്കു പോന്നും പുടവപണവുമേ- കീടിനാനെന്നുവേണ്ടാ ധന്യാത്മാ ചെറ്റുകാരശ്രവണദശയിലേ നല്കിനാൻ പ്രീതിശാലീ മന്നോർമാണിക്യമയ്യാ! കുടകൾ തഴകളി- ത്യാദിവേറായതെല്ലാം. ഗദ്യം ൧ ൧. തദനു ജനാർദ്ദനജനനദശായാം പെരുകിനഘോഷം പണിപണി പറവാൻ ത്രദശഗണങ്ങൾ മദിച്ചു പുളച്ചു തി- മിർപ്പൊടുകല്പകവാടിയിൽ നീളെ ന- ടന്നുടനത്ഭുതമിയലിന പുഷ്പച- യങ്ങളിറുത്തു നിരത്യയഹർഷം വർഷിച്ചടനെ ഗംഗാസലിലേ ഭംഗ്യാ ചാടിത്തെരുതെരെയൂത്തും ത്ധടിതി തുടിച്ചും ക്രുളികളിച്ചും വപുഷി പരസ്പരമൊക്കെ നനച്ചം നിജതരുണീനാമുടലിൽ നനച്ചം കേളിവിനോദമിയന്നിതകാണ്ഡേ കതിചന ഭേരാമദ്ദളഢക്കാ- തുടിപടഹാദ്യം വാദ്യകദംബക-

  • “ഉണ്ണിയുണ്ടായ സന്തോഷംകൊണ്ടുടൻ

പുണ്യലോകായ ഭ്രതികൊടുക്കയാൽ ആലവട്ടം കുടതഴയെന്നിയെ ശേഷിച്ചില്ലൊന്നും ഭ്രപനു ഗോവിന്ദ.” (ഇരുപത്തിനാലുവൃത്തം). അദേയമാസീൽ ത്രയമേവ ഭ്രപമേഃ ശശിപ്രഭം ഛത്രമുദേ ച ചാമരേ.

(രഘുവംശം).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/154&oldid=155944" എന്ന താളിൽനിന്ന് ശേഖരിച്ചത്