താൾ:Bhasha Ramayana Champu 1926.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമായണചമ്പു

ഗദ്യം ൬ അഥ ലളിതാംഗം വാരവധൂജന- മൊക്കെത്തക്കെത്തൊഴുതുപുറപ്പെ- ട്ടുദാതവിലാസം കരനഖശിഖയാ ചിക്കിയുലത്തിപ്പുതുമലർചൂടി വ- കഞ്ഞതാൽമദ്ധ്യേ സീമന്തംചേ- ത്തഴകൊടു തിലകക്കോപ്പും ചില്ലീലളിതം തുണയായ് നില്ക്കും മല്ലക്കൺകോൺമധുരിമയേററും ഭാസാമേവിന നാസാമണിയും പത്തിക്കീററും പതിച്ചകപോലവു-

മമൃതിലലമ്പിന പുഞ്ചിരിനെറിവും

താംബൂലീദളരാഗം മേന്മ- ലാമ്രേഡിച്ചൊരു താമ്രാധരവും തോളൊടു കവിളൊടു തല്ലിയുലഞ്ഞണി- കാതിലടിഞ്ഞൊരു പൊൽകുണ്ധലവും ത്രിവലീലളിതം ഗളതലവടിവും കുംകുമമിഴികും കൊങ്കകൾമീതേ ഭംഗിയൊടണിയും മണിമാലകളും തോൾവള കടകം കൈമോതിരവും തരിവളയെന്നിവ പുതുമയൊടണിയും ഭുജവല്ലികളും കൈയിലടങ്ങിന- നടുവും കാണും ജഗതാമകമല- രൊക്കെത്തരിചെടുമാറൊരു പരിമൃദു. മധുരിമസീമാ രോമാവലിയും മിന്നും നവനവ പൊന്നിന്മേഖല തഞ്ചിക്കൊഞ്ചിക്കിഞ്ചനദശിത- നാഭീമൂലം ഭംഗ്യാചാത്തിന കോമപ്പട്ടിൻനിഴൽകൊണ്ടസിതം ജഘനാഭോഗവുമൊട്ടൊട്ടിടയിൽ

കുളിരെക്കുളരെക്കാട്ടിന തുടയും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/137&oldid=155937" എന്ന താളിൽനിന്ന് ശേഖരിച്ചത്