തൂമചേർന്ന വനമാലികാഗ്രനഥിതമൌലി- രേഷ മണികിങ്കിണീ- ദാമമണ്ഡിതതുരംഗവൽഗനകലാവി- ലോലമണികുണ്ഡലഃ ശ്യാമളോജ്വലതനുച്ഛദസ്തരുണവീര- യൌധപരിവേഷ്ടിതോ ഭൂമഹേന്ദ്രനടവീഷു ഭീമരുരുചേഷ്ടി- താസു രുരുചേതരാം. ഗദ്യം ൫ അഥ സമുദിതോദ്യമം ഘോരനായാടി വൃന്ദങ്ങളൊക്കെക്കൊടു ങ്കാനനേ നാലുപാടും മഹാവാഗുരുബന്ധനംചേർത്തുദഗ്രം മിടുക്കുള്ള നായക്ക്രുട്ടമൂട്ടിക്കടുക്കെന്നയച്ചഞ്ജസാ വില്ലുമമ്പീട്ടിയും പട്ടസം തോമരം മുദ്ഗരം ഖഡ്ചർമ്മം ഗദാ ശക്തി കുന്തങ്ങളിത്യാദി നാനായുദ്ധശ്രേണി കൈക്കെണ്ടു ഘോഷിച്ചുടൻ ക്രുക്കിയും വീടു പെട്ടന്നിളക്കുന്നനേരം മൃഗവ്രാതമൊക്കെപ്പുറപ്പെട്ടൊരോ ദിക്കു തോറം ഭയപ്പെട്ടു മണ്ടുവിധൌ വെട്ടിയും കുത്തിയും വട്ടമിട്ടെയ്തു മാതംകഹീനം വലപ്പാട്ടിലാക്കീട്ടിഴച്ചും വലിച്ചും പടുത്വേന സിം ഹങ്ങൾ പോയോരു കാല്പാടുനോക്കിത്തിരഞ്ഞുംനടന്നും ക്ഷണം "നില്ലുനില്ലങ്ങെടാ! നല്ല പന്നിക്കടുംക്രുറ്റർ ചീറ്റുന്നുതേ കുന്തമെ- ങ്ങൂ,കരുത്തോടടുപ്പിൻ വൽക്കോൽവ തറയ്പിൻ കയർപ്പംതുടങ്ങായ്കമെ ല്ലെന്നു പാർപ്പിൻ തരം കാണെടാ! ചാണ്ടിതയ്യോ, പിടിക്ക്രുട്ടമൊ- ന്നിച്ച കാട്ടാനപോയോരടിപ്പാടു കാണ്മിൻ നിമിത്തം നമുക്കെത്ര യും നന്നുനന്നയ്കിടച്ചു തിറച്ചിട്ടിറച്ചിക്കൊരറ്റംവരത്തീല കു റ്റംവരും ചെറ്റുപേക്ഷിക്കിലയ്യോ! കടന്നിന്നിയും കാട്ടിലാരായ്ക്കില ക്കണ്ട വൃക്ഷത്തിൻമീതേ കരേറിടുമാപത്തുകാണ്മിൻ"കയിച്ചിത്തരം വാർത്ത തമ്മിൽ പറഞ്ഞന്നു വേണ്ടാ കൊടുംകാടശേഷം ക്ഷണം കൊണ്ടു കീഴ്മേലിളക്കിക്കുലുക്കീടിനാർ. ൨ ൬ അഥ നഭസ്യ ഇവ ത്രിദശായുധം കനകപിങ്ഗതടിദ്ഗുണസംയുതം ധനുരധിജ്യമനാധിരുപാദദേ
നവരോ രവരോഷിതകേസരി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.