താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

193

നിന്നും താഴെ ഇറക്കിവിടുവിൻ. ഗുണംകൊണ്ടും പ്രശസ്തികൊ ണ്ടും എത്രയും ശ്രേഷ്ഠനാണ് എന്റെ സഹോദരൻ. വളരെ ദിവ സമായി അവന്റെ യാതൊരുവിവരവും കിട്ടാതെ ഞാൻ നന്ന വിഷാദിച്ചുകൊണ്ടിരിക്കയാണ്. ഇപ്പോൾ അതു കേൾപ്പാൻ ഇട വന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്. ഹേ! കപിശ്രേഷ്ഠ രേ! ജനസ്ഥാനത്തുവെച്ച് എന്റെ ഭ്രാതാവു മൃതിപ്പെട്ടതെങ്ങിനെ? അവന്നു ദശരഥൻ എങ്ങിനെ സഖാവായി. ശ്രീരാഗവൻ ദശര ഥന്റെ ജ്യേഷ്ഠപുത്രനാണല്ലോ. ഗുരുജനപ്രിയനായ അവൻ ആ രാജപുംഗവന്ന് എത്രയും പ്രിയനുമാണ് . സൂര്യരശ്മിയിൽ എന്റെ പക്ഷങ്ങൾ ദഹിച്ചുപോകനിമിത്തം എനിക്കു തന്നത്താൻ നിങ്ങ ളുടെ സമീപത്തേക്ക് വരുവാൻ ശേഷിയില്ല. ഹേ! ഹരിവരെ! ദയവുചെയ്തു നിങ്ങൾ എന്നെ ഇവിടെനിന്നു താഴെ ഇറക്കിവിടു വിൻ". ദുഃഖകാഠിന്യത്താൽ സംപാതിയുടെ തൊണ്ടയിടറിയിരു ന്നുവെങ്കിലും കർമ്മശങ്കയാൽ വാനരന്മാർ അവന്റെ വാക്കുകൾ വി ശ്വസിച്ചില്ല. ആ ഗൃദ്ധ്രനെപ്പറ്റി അവരുടെ ഹൃദയത്തിൽ പല രൌദ്രചിന്തകളും ഉളവായി. "ഇവൻ നമ്മെ എല്ലാവരേയും തി ന്നുകളയും. പ്രായോപവിഷ്ഠരായ നമ്മെ ഇവൻ ഭക്ഷിക്കുന്നുവെ ങ്കിൽതന്നെ അതു നമുക്കു ഗുണകരമാണ്. ഉടൻ നമുക്കു സിദ്ധി നേടി കൃതകൃത്യരാകാമല്ലോ" എന്നീ വിചാരവീചികളിൽ മുഴുകി അവർ മെല്ലെചെന്നു ആ വൃദ്ധനെ പർവ്വതശിഖരത്തിൽനിന്നു താഴെ ഇറക്കിവിട്ടു . അനന്തരം അംഗദൻ ആ പക്ഷിപ്രവരനോടിങ്ങി നെ പറഞ്ഞു. "ഋക്ഷരക്ഷസ്സെന്നു പേരായി പ്രതാപശാലിയായ ഒരു വാനരേന്ത്രനുണ്ടായിരുന്നു. ഹേ! പക്ഷിശ്രേഷ്ഠ! ധർമ്മിഷ്ഠനും എന്റെ പിതാമഹനുനായ ബാലിസുഗ്രീവന്മാർ. ഇവരിൽ വിശ്രുത കർമ്മാവും കപിരാജാവുമായിരുന്ന ബാലിയാണെന്റെ പിതാവു. ക്ഷോണീപതിയും ഇക്ഷ്വാകുകുലസംഭുതരിൽ മഹാരഥനും ശ്രീമാ നും ദശരഥപുത്രനുമായ രാമൻ ദണ്ഡകവനം പ്രാപിക്കയുണ്ടായി. പിതുരാജ്ഞാനിരതനായ ആ ധാർമ്മികൻ തന്റെ അനുജൻ ലക്ഷ്മ ണനോടും ഭാര്യയായ സീതയോടും കൂടെ ജനസ്ഥാനത്തു വസിക്കു

മ്പോ ഒരുനാൾ രാക്ഷസപതിയായ രാവണൻ അദ്ദേഹത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/198&oldid=155893" എന്ന താളിൽനിന്ന് ശേഖരിച്ചത്