താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

194

പ്രാണവല്ലഭയെ ബാലാൽ അപഹരിച്ചു. അപഹരിക്കപ്പെട്ട വൈ ദേഹിയെ ആ ആശരേശ്വരൻ പുഷകരമാർഗ്ഗത്തൂടെ കൊണ്ടുപോകു ന്നതു ശ്രീരാഘവന്റെ പിതുർമ്മിത്രമായ ജടായു കണ്ടു . ഉടനെ ആ ഗൃദ്ധ്രപ്രവരൻ രാവണനോടെതൃത്തു. അവന്റെ തേരും തല്ലിത്ത കർത്ത് ജടായു സീതയെത്തടഞ്ഞു . ഉഗ്രമായ സംഗരംനിമിത്തം പ രിശ്രാന്തനായിഭവിച്ച വൃദ്ധപ്പക്ഷിയെ രക്ഷോവരൻ നിഷ്കരു ണ നിഗ്രഹിച്ചു. അനന്തരം ശ്രീരാഘവനാൽ യഥാവിധി സം സ്കരിക്കപ്പെട്ട് ആ ഗൃദ്ധ്രപുംഗവൻ ഉത്തമഗതിയെ പ്രാപിച്ചു. പി ന്നീടു മഹാത്മാവായ എന്റെ പിതൃവ്യനും ശ്രീരാഗവനും അന്യോ ന്യം ആപ്തമിത്രങ്ങളായി ഭാവിച്ചു . അവർ തമ്മിലുണ്ടായ സഖ്യമനു സരിച്ചു ശ്രീരാഘവൻ സുഗ്രീവന്റെ ബദ്ധവൈരിയായ ബാലിയെ നിഗ്രഹിച്ചു അനന്തരം സചിവോത്തമന്മാരോടുകൂടെ സുഗ്രീവൻ രാജ്യവും കയ്യേറ്റു. ഇങ്ങിനെ ശ്രീരാഘവൻ സുഗ്രീവനെ വാനര രാജാവായി വാഴിച്ചശേഷം ആ വാനരോത്തമൻ സീതയെ തിര യേണ്ടതിന്നായി ബാലശാലികളായ ആസംഖ്യം വാനരന്മാരെ ദിക്കു കൾതോറും കല്പിച്ചയച്ചു. ആ ആജ്ഞയനുസരിച്ചു പുറപ്പെട്ടവ രിൽ ചിലരാണ് ഞങ്ങൾ. ഞങ്ങൾ പല സ്ഥലങ്ങളും തിരഞ്ഞുക ഴിഞ്ഞു.എന്നാൽ രാത്രികാലത്തിൽ സൂര്യപ്രകാശമെന്നപോലെ സീത ഒരിടത്തും ഞങ്ങൾക്കു ദൃശ്യയായില്ല. ദണ്ടകവനവും മുഴു

വൻ ഞങ്ങൾ ശ്രദ്ധയോടെ പരിശാധിച്ചു. യാതൊരു വിവരവും 

കിട്ടാതെ ഒടുവിൽ ഞങ്ങൾക്കു തപസ്വിനിയായ സ്വയംപ്രഭ വസി ക്കുന്ന ഗുഹയിൽ ചെന്നുകേരുവാൻ ഇടയാക്കി. മയൻ തന്റെ മാ യാശക്തിയാൽ നിർമിച്ചിട്ടുള്ള ആ ബിലം മുഴുവൻ ഞങ്ങൾ ദേവീ യെ തിരഞ്ഞുകൊണ്ടു നടന്നു. ഇങ്ങിനെ കാലംപോയതറിഞ്ഞി ല്ല. സുഗ്രീവൻ ഞങ്ങൾക്കു കല്പിച്ചുതന്നിരുന്ന അവധി മുഴുവൻ ക ഴിഞ്ഞു. കപിരാജന്റെ ആഞ്ജക്ക് ഭംഗംവരുത്തുകയാൽ ഭീതി മുഴു ത്തു ഞങ്ങൾ പ്രായോപവേശത്തിന്നൊരുമ്പട്ടതാണ്. രാമലക്ഷ്മ ണന്മാരും സുഗ്രീവനും ക്രുദ്ധിച്ചിരിക്കെ ഞങ്ങൾ അവിടെച്ചെന്നു

ജീവിച്ചിരിക്കുന്നതെങ്ങിനെ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/199&oldid=155894" എന്ന താളിൽനിന്ന് ശേഖരിച്ചത്