താൾ:BhashaSasthram.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിഭക്തിപ്രക്രിയകളിൽ ഗ്രീക്ക്,ലാറ്റിൻ,സംസ്കൃതം എന്നിവയോടും ക്രിയകളുടെ കാര്യത്തിൽ ടർക്കീഷ് ,ദ്രാവിഡം എന്നീ കുടുംബങ്ങളോടും ഇവയ്ക്കു പ്രത്യേക സാദൃശ്യമുണ്ട്.എന്നാൽ ധാതുപ്രകൃതികളുടെ സംസ്കാരവിധാനത്തിൽ ഈ ഭാഷകൾ മറ്റു എല്ലാറ്റിൽ നിന്നും വ്യത്യാസപ്പെടുന്നു.ഇവയിൽ ശബ്ദബീജങ്ങളെല്ലാം വ്യഞ്ജനത്രയത്തോടു കൂടിയവയും അതതു ധാതുപ്രകൃതങ്ങളിൽ അന്തർഭൂതങ്ങളായ സ്വരങ്ങൾ യഥോചിതം മാറിമാറി പ്രയോഗിച്ച് അർത്ഥവൈചിത്ര്യങ്ങളും ആകാംക്ഷബന്ധവും സൃഷ്ടമാക്കത്തക്കവയുമാകുന്നു.ഈ രീതി ഇൻഡോ യൂറോപ്യൻ ഗോത്ര ഭാഷകളിലും ഇല്ലെന്നില്ല.സംസ്കൃതത്തിൽ 'കൃ' ധാതുവിന്റെ കാലത്രയങ്ങളെ കുറിക്കുന്ന 'കരോതി’,'ചകാര’,'കുരു' മുതലായ ക്രിയാ രൂപങ്ങളിലും മൗലികമായ ഋ കാരം അ ,ആ,ഉ എന്നിങ്ങനെ ഭേദപ്പെടുന്നു.ലാറ്റിൻ,ഫ്രഞ്ച്,ഇംഗ്ലീഷ് മുതലായ പടിഞ്ഞാറൻ ഭാഷകളിലും ഈ സമ്പ്രദായം നടപ്പുണ്ട്.എന്നാൽ മൂലതാ ശബ്ദാർത്ഥസംസ്കാരങ്ങളേക്കാൾ ഉച്ചാരണ പരിണാമത്തെ ആശ്രയിച്ചുണ്ടായ ഈ പ്രക്രിയാവിധാനം പ്രസ്തുത ഗോത്രത്തിൽ ഇപ്പോൾ അവ്യവസ്ഥിതവും സന്ദർഭാനുഗതവും ആയിത്തീർന്നിരിക്കുന്നു.പ്രസ്തുത സെമസ്റ്റിക്ക് വംശത്തിലാവട്ടെ ഇതു വ്യവസ്ഥിതവും സമൃദ്ധവും അതിപ്രധാനവുമാണ്.കൂടാതെ ഈ വംശജാതങ്ങളായ ഭാഷകളിൽ പ്രത്യയങ്ങൾക്കു ബാഹുല്യവും സമാസങ്ങളും ശൂന്യവുമാകുന്നു.ഏകാദൃശ കാരണങ്ങളാൽ ഈ ഭാഷകൾ ചിലേടത്ത് അപഗ്രഥിത (Analytic) ദശയേയും മറ്റു ചിലേടത്തു വൈകൃത ദശയേയും അർഹിക്കുന്നവയായിട്ടാണ് കാണപ്പെടുന്നത്.

          അതീത വിവരണത്തിൽ നിന്നു ഭാഷകൾ അതതു  ദശകങ്ങളുടെ അതിർത്തികളെ പരസ്പരം ലംഘിക്കുന്നുവെന്നു വിശദമാകയാൽ അവയ്ക്കു വികല്പരഹിതമായ ഏതെങ്കിലും ഒരു സാരൂപ്യ വിഭാഗസീമ കണ്ടുപിടിക്കാൻ കഴിയുന്നതല്ല.ആകയാൽ ഇത് വിഭജനോപാധി സംരക്ഷിക്കുന്നത് അനുചിതമ്കുന്നു.ആദിമഭാഷാശാസ്ത്രകോവിദന്മാരായ ക്ലിഗൽ,ബോപ്പ്,പോട്ട്,ക്ലിക്കർ മുതലായവർ ഈ ബോധം നിമിത്തം ഭാഷകളുടെ സാരൂപ്യം പരസ്പരഭിന്നങ്ങളായ അനേകരീതികളിലാണ്
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/47&oldid=213964" എന്ന താളിൽനിന്ന് ശേഖരിച്ചത്