വിവേചിച്ചിട്ടുള്ളത്.എന്നാൽ ഇദാനീന്തനനായ റ്റക്കർ എന്ന പണ്ഢിതന്റെ വിഭജനക്രമം പൂർവവിവേചനകളേക്കാൾ വ്യക്തവും ഒട്ടൊക്കെ വ്യവസ്ഥിതവും ആകകൊണ്ട് ആ സമ്പ്രദായമനുസരിച്ചു ഭാഷകൾക്കു കല്പിക്കാവുന്ന കക്ഷ്യാന്തരങ്ങൾ മറുവശം ക്രമപ്പെടുത്തി ചേർത്തിരിക്കുന്നു.
ഉദാഹരണങ്ങൾ: (1) ചൈനീസ്,ബർമ്മീസ്,സയാമീസ് മുതലായ ഭാഷകൾ. (2)ബെന്റു. (3)യുറൽഅൾട്ടയിക്ക്,തുറേനിയൻ.(4) മലയോപൊളിനേഷൻ എന്നീ ഭാഷാകുടുംബങ്ങൾ.
(5) ബെസ്ക്യു മുതലായ പിറേനിയൻ ഭാഷകൾ.(6) അമേരിക്കൻ നാട്ടുഭാഷകൾ. (7) പഴയ സെമറ്റിക്കു ഭാഷകൾ.(8) ഇപ്പോഴത്തെ ഹീബ്രു.(9) സംസ്കൃതം,ഗ്രീക്ക്,ലാറ്റിൻ,ഗോത്തിക് ഭാഷകൾ. (10) ഇംഗ്ലീഷ്,ഫ്രഞ്ച്,പേർഷ്യൻ മുതലായവ
സാജാത്യവിവേചനം
ഭാഷകളെ തോലനരീത്യാ പരിശോധിക്കാൻ അതീതഘട്ടത്തിൽ വിവരിച്ചപ്രകാരം അവയ്ക്കു തമ്മിലുള്ള വയോരൂപാന്തരങ്ങൾ വെളിപ്പെടുത്തുന്നതിനു പുറമെ പല ഭാഷകളിൽ അനവധി പദങ്ങൾക്കും പദാംശങ്ങളായ ധാതുപ്രകൃതികൾക്കും പരസ്പരസാദൃശ്യം കൂടിയുള്ളതായി കാണാം.മിക്കവാറും അതിസാധാരണങ്ങളായ സ്ഥാവരജംഗമങ്ങൾ ,ചേഷ്ടകൾ,ദായബന്ധങ്ങൾ,സംഖ്യകൾ,സർവ്വനാമങ്ങൾ എന്നിവയെ നിർദ്ദേശിക്കുന്ന വാക്കുകളോ അഥവാ തദംശങ്ങളോ ആയിരിക്കും അവ. ഭിന്നഭാഷകളിൽ ശബ്ദങ്ങൾക്ക് ഇപ്രകാരം മൂലതഃ സാജാത്യമുണ്ടെന്നു വരുന്നതിനാൽ ആ ഭാഷകൾ സംസാരിക്കുന്ന ജനസമുദായങ്ങളും ആദ്യ കാലത്ത് ഏകവർഗ്ഗമായിരുന്നുവെന്നു തെളിയുന്നു.ചരിത്രസിദ്ധാന്തങ്ങളും ഇതിന്നനുകൂലങ്ങളാണ്.ഇപ്പോൾ യൂറോപ്പിൽ പ്രചരിക്കുന്ന റോമൻസ് (Romance) ഭാഷകൾക്കെല്ലാം മേൽപ്രകാരം മിഥഃ സാമ്യം കാണുന്നുണ്ട്.അതിനാൽ അവ ലാറ്റിനിൽ നിന്ന് ഉണ്ടായവയും ആ ഭാഷകൾ സംസാരിക്കുന്ന ജനസമുദായങ്ങൾ പണ്ടത്തെ റോമൻവർഗ്ഗത്തിന്റെ ശാഖകളും ആണെന്നുള്ള മതം