താൾ:BhashaSasthram.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാദം 'ശുദ്ധംമാറുന്നില്ല’.പ്രസ്തുത,ഉച്ചാരദശയിൽ ചിലപ്പോൾ താലുവിനാലുള്ള ആച്ഛാദനം നീക്കപ്പെടുന്നതുകൊണ്ട് ശ്വാസധാര ഊർദ്ധ്വഭാഗത്തേക്കു വഴിതെറ്റി പ്രവഹിച്ച് ഇടുങ്ങിയ നാസാപഥത്തിലൂടെ പുറത്തുവരുകയും അതിനാൽ തത്സമയം ഉളവാകുന്ന നാദത്തിന് അനുനാസിക്യം എന്ന 'തീണ്ടൽ' പറ്റുകയും ചെയ്യുന്നു.ഫ്രഞ്ചുഭാഷയിൽ ഇത്തരം സ്വരങ്ങൾ വളരെയുണ്ട്.സംസ്കൃതത്തിലും ഇവ പൂർവ്വകാലത്തുണ്ടായിരുന്നുവെന്നു വിശ്വസിക്കുന്നതിന് 'ഉദേശേജനുനാസികഇത് ' എന്ന പാണിനീയസൂത്രം ലക്ഷ്യമാണ്.ആ ഭാഷയിലുള്ള ചില ശാസ്ത്രഗ്രന്ഥങ്ങളിൽ ഈവക വർണ്ണങ്ങളെ വിവേചിക്കുന്നതിന് പ്രത്യേകം ചിഹ്നവും ഉപയോഗിച്ചിരുന്നതായി കാണാം;എങ്കിലും ഉദാത്താദിനാനാത്വങ്ങൾക്കെന്നപോലെ അനുനാസികസ്വരങ്ങൾക്കും ലിപികൾ സർവ്വത്ര ശൂന്യമാകുന്നു.

സാങ്കര്യമൂലകമായ വൈവിധ്യം:

       പൂർവ്വോപാധികളിൽ ഒന്നിനെ അനുസരിച്ച് ചലനം പ്രാപിച്ച ഉച്ചാരാവയവം വിശ്രാന്തമാകുന്നതിനുമുൻപ് മറ്റൊരുപാധിയിലും ഏർപ്പെട്ടു പ്രവർത്തിച്ചുവെന്നു വരാം.അപ്പോൾ ആദ്യോപാധിപ്രകാരം ഉളവായ സ്വരം സ്പഷ്ടമായിത്തിരുന്നതിനു മുൻപ് ഭിന്നരീത്യാ മറ്റൊരു സ്വരംകൂടി അതൊന്നിച്ചു പുറപ്പെടാൻ ഇടയാകുന്നു.തന്നിമിത്തം അവ്യക്തമായ പൂർവ്വധ്വനി രണ്ടാമത്തേ സ്വരത്തിൽ ലയിച്ച് ഏകരൂപമായിത്തീർന്നിട്ട് അതു നാദത്തിന്റെ വേറൊരു വൈചിത്ര്യമായി പരിണമിക്കുന്നു.എ ഏ,ഐ,ഒ,ഓ,ഔ എന്നിവ ഇങ്ങനെ ഉണ്ടാകുന്നവയത്രെ.എന്നാൽ ഇവ ഉൽപന്ന സ്വരങ്ങൾ സമ്മേളിച്ചുണ്ടായവയാണെന്നുള്ള സങ്കല്പത്താൽ പാണിനി ഇവയ്ക്കു 'സന്ധ്യക്ഷരങ്ങളെ'ന്നു പേരിടുകയും വിറ്റ്നി മുതലായ ചില പാശ്ചാത്യവ്യാകരണവിമർശകന്മാർ ആ സംജ്ഞ അർത്ഥവത്താണെന്നു വാദിക്കുകയും ചെയ്തിട്ടുണ്ട്.ഈ മതദ്വയത്തിൽ ആദ്യത്തേതാണ് ഭാഷാശാസ്ത്രവിചക്ഷണന്മാർക്കു പൊതുവേ ഹിതമായിട്ടുള്ളത്.അതിനു ഹേതു, ഉൽപന്നസ്വരങ്ങളുടെ സമ്മേളനം സ്വരവ്യഞ്ജനയോഗംപാേലെ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/24&oldid=213999" എന്ന താളിൽനിന്ന് ശേഖരിച്ചത്