താൾ:BhashaSasthram.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ ഇവയ്ക്കും ചില വൈവിധ്യങ്ങൾ ഇല്ലാതില്ല.പാശ്ചാത്യന്മാർ ഈ ആധ്മാനഭേദങ്ങൾ ഗ്രഹിച്ച് ഉച്ചാരം സംസ്കരിക്കയും അവമൂലം പദങ്ങളുടെ ജാതിവ്യത്യാസം വാക്യങ്ങളുടെ ഭാവാന്തരങ്ങൾ എന്നിവകൂടി വിവേചിക്കയും ചെയ്യുന്നു.

       ചില 'സെമറ്റിക്കു'ഭാഷകളിൽ ഏഴെട്ടുവിധം യത്നവിധാനങ്ങൾ ഉള്ളതായി കാണുന്നുണ്ട്.
    ഈ കാരണങ്ങളാൽ നാദത്തിനു യത്നപരമായുണ്ടാകുന്ന വൈചിത്ര്യങ്ങൾ വളരെയാണെന്നും അവ സർവ്വത്ര സമാനധർമ്മങ്ങളോടുകൂടിയവയല്ലെന്നും തെളിവാകുന്നു.  എന്നാൽ ഇതര ജാതിവൈവിധ്യങ്ങൾക്കുള്ളതുപോലെ ഇവയെ നിർദ്ദേശിക്കുന്നതിന് ഒരു ഭാഷയിലും ലിപികൾ ഏർപ്പെട്ടുകാണുന്നില്ല.അത് ലേഖനവിദ്യയിൽ സാർവ്വത്രികമായി അവശേഷിച്ചിട്ടുള്ള ന്യൂനതകളിൽ ഒന്നല്ലാതെ ഈ ഉപാധിക്കുള്ള പ്രാമാണ്യക്കുറവുകൊണ്ട് ഉണ്ടായിട്ടുള്ളതല്ല.

സ്ഥാനാശ്രിതമായ വൈവിധ്യം:

      മേൽപ്രകാരം കാലം,പ്രയത്നം എന്നിവയെ അവലംബിച്ച് ഹ്രസ്വദീർഘപ്ളുതഭേദങ്ങൾക്കോ ഉദാത്താദി വൈചിത്ര്യങ്ങൾക്കോ അർഹമായ നാദംതന്നെ നദനതന്തുവിന്റെ വ്യേപനസമേതമായ നിശ്വാസധാര വദനത്തിൽ ഉള്ള ഏതു സ്ഥാനത്തിൽ തട്ടി നിർഗമിക്കുന്നുവോ ആ സ്ഥാനസ്പർശംമൂലം ഓടക്കുഴലിന്റെ പാർശ്വധാരങ്ങളിൽ വിരൽ മൂടുന്നതിനാൽ 'ശ്രുതി' മുൻപറഞ്ഞ സമ്പ്രദായങ്ങൾക്കു പുറമേ വീണ്ടും വിചിത്രിതമായി തീരുന്നതുപോലെ നവനവങ്ങളായ ആകൃതികൾ പ്രാപിച്ച് ഭിന്നഗുണങ്ങളോടുകൂടിയ കണ്ഠ്യം,താലവ്യം,ഓഷ്ഠ്യം എന്നീ സജ്ഞകൾക്കു യോജ്യമാകത്തക്കവണ്ണം അ,ഇ,ഉ എന്നിങ്ങനെയുള്ള വിജാതീയസ്വരങ്ങളായി പരിണമിക്കുന്നു.

മാർഗ്ഗാനുഗുണമായ വൈവിധ്യം:

      നാദനിർഗ്ഗ‍മനത്തിനുള്ള രാജമാർഗ്ഗം വായ്തന്നെയാണ്.തന്മൂലം വിസ്തൃതമായ ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/23&oldid=213960" എന്ന താളിൽനിന്ന് ശേഖരിച്ചത്