താൾ:Ashtanga Hridhayam Balopacharaneeyam.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്വതീയാദ്ധ്യായഃ ക ഇതുകൾ കണ്ടാൽ മൂത്രാശയത്തിങ്കൽ വീർപ്പ് മുതലായതിനെയും ഗ്രഹ്യപ്രദേശത്തിങ്കൽ വേദനാദികളെയും അറിയണം - ൻ അഥധാത്ര്യാഃ ക്രിയാം കുർയ്യാദ്യഥാദോഷം യഥാമയം തത്രവാതാതാത്മകെസൂന്യെദശമൂലം ത്ര്യഹംപിബെൽ

അഥവാഗ്നിവചാപാഠാകടുകാകുഷുദീപ്യകം   സഭാർങ്ഗീദാരുസരളവൃശ്ചികാളീകണൊഷണം 

അന്വയം--------അഥ--വൈദ്യഃ- ധാത്ര്യാഃ - യഥാദോഷം - യഥാമയം - ക്രിയാം - കുർയ്യാൽ - തന്ത്ര - വാതാത്മകെ - സൂന്യെ - ത്ര്യഹം - ദശമൂലം - പിബെൽ - അഥവാ - സഭാർങ്ങീദാരുസരളവൃശ്ചികാളീകണൊഷണെഃ - അഗ്നിവചാപാഠാകടുകാകുഷുദീപ്യകം - പിബൽ - അന്വയാർത്ഥം ------ അനന്തരം വൈദ്യൻ ധാത്രിക്ക യഥാദോഷമാകും വണ്ണവും യഥാമയമാകുംവർണ്ണവും ക്രിയയെചെയ്യെണം - അതുകളിൽ വെച്ച വാതാത്മകമായിരിക്കുന്ന സൂന്യത്തിംൽ സഭാങ്ഗീദാരുസരള വൃശ്ചികാളീകണോഷണമായിരിക്കുന്ന അഗ്നിവചാ പാഠാ കടുകാ കുഷുദീപ്യകത്തെ പാനം ചെയ്യണം -

പരിഭാഷാ-----------ധാത്രി =അംബാ - യഥാദോഷം=ദോഷത്തെ അതിക്രമിക്കാതെ കണ്ടുള്ളത് - യഥാമയം=ആമയത്തെ അതിക്രമിക്കാതെകണ്ടുള്ളത് - ആമയം =വ്യാധി - ക്രിയാ=ചികിത്സാ - അതുകൾ=വാതപിത്തകഫം സംകരസന്നിപാതദുഷ്ടപയസ്സുകൾ - വാതാത്മകം=വാതദുഷ്ടം- സൂന്യം =മുലപ്പാല - ത്ര്യഹം= ത്രിദിനം- ദശമൂലം =ദശമൂലം കൊണ്ടുണ്ടാക്കിയിരിക്കുന്ന കഷായം - ദശമൂലം= ദശമൂലമെന്നപേരോടുകൂടിയഗണം- പാനംചെയ്ക= സോവിക്കുക - സഭാർങ്ങീദാരുസരള വൃശ്ചികാളി കണൊഷണങ്ങൾ = ഭാർങ്ഗിമാരുസരള വൃശ്ചികാളീകണൊഷണങ്ങളോടുകൂടിയത് - ഭാർങ്ഗിദാരുസരള വൃശ്ചികാളീകണൊഷണങ്ങൾ = ഭർങ്ഗിയും ദാരുവും സരളവും വൃശ്ചികാളിയും കണയും ഊഷണവും - ഭാർങ്ഗി= ചെറുതൊക്കെ - ദാരു =ദേവതാരം - സരളം = ചരളം - വൃശ്ചികാളി = തേക്കട - കണാ= തിപ്പലി - ഊഷണം = മുളക -അഗ്നിവചാപാഠാകടുകകുഷു ദീപ്യകം- =അഗ്നിയും വചയും പാഠയും കടുകയും കുഷുവും ദീപ്യകവും- അഗ്നി=കൊടുവേലിക്കിഴങ്ങ്- വചാ =വയമ്പ- പാഠാ= പാടക്കിഴങ്ങ് - കടുക= കടുകരോഹിണി - കുഷു =കൊട്ടം- ദീപ്യകം = അയമോതകം -










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/43&oldid=155789" എന്ന താളിൽനിന്ന് ശേഖരിച്ചത്