താൾ:Adhyathmavicharam Pana.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തൃക്കടേരി യതിപ്രവരനെയും
അക്കണക്കന്യദേശികന്മാരെയും
ഉൾക്കരളിൽ കരുതുക കൊണ്ടല്ലോ
ധിക്കൃതമായി മായാപ്രപഞ്ചവും.
ഇപ്രകാരമിപ്പാനപ്രബന്ധത്തെ
സ്വല്പബുദ്ധികൾക്കായിട്ടു ചൊല്ലിയേൻ
അല്പങ്ങളായ ദോഷങ്ങളൊക്കെയും
സല്പുമാന്മാർ സഹിച്ചരുളേണമേ.
ഇപ്രബന്ധമൊരുത്തനനുദിനം
അല്പമെങ്കിലും ശ്രദ്ധയായ് ചൊല്ലുകിൽ
അപ്പുരുഷന്റെ സംസാരസങ്കടം
മുപ്പുരാന്തകനാണെ നശിച്ചീടും.
അച്യുതാനന്ത! ഗോവിന്ദ! മാധവ!
സച്ചിദാനന്ദമൂർത്തേ! സനാതന!
ത്വച്ചരണാരവിന്ദമെന്മാനസേ
നിശ്ചലമായ്‌വസിച്ചരുളീടണം.
കോ നു രാജന്നിന്ദ്രിയവാന്മുകുന്ദചരണാംബുജം
ന ഭജേൽ സർവതോ മൃത്യുരുപാസ്യമമരോത്തമൈഃ
ഇതി പാനപ്രബന്ധം സമാപ്തം
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/50&oldid=155765" എന്ന താളിൽനിന്ന് ശേഖരിച്ചത്