താൾ:Adhyathmavicharam Pana.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭേദമായ് നിനച്ചീടുന്നു പിന്നെയും
ഖേദിപ്പാനൊരു കൗശലമിങ്ങനെ
വേദവിശ്വാസം പോരായ്ക കാരണം
വാദിച്ചീടുന്നു ഭേദിച്ചു പിന്നെയും


ബോധിച്ചീടണമൊന്നെന്നുറയ്ക്കാഞ്ഞാൽ
ബാധിച്ചീടും നരകഭയങ്ങളാൽ
സാധിച്ചീടുന്നു വേദത്തിലിങ്ങനെ
ബോധിക്കാത്തതുമത്ഭുതമോർക്കുമ്പോൾ.       72


വേദവാക്കിനെ വിശ്വസിക്കാഞ്ഞാലോ
ഖേദിക്കുന്നതോ കുറ്റമല്ലൊട്ടുമേ
വേദത്തേക്കാൾ പ്രമാണമായിട്ടിഹ
വൈദികമാർഗ്ഗത്തിലേതുമൊന്നില്ലയ്യോ.


ഇത്രയെല്ലാമറിവാൻ പണിയെന്നാൽ
അത്ര വേണ്ടാ പറയാമെളുപ്പത്തിൽ
പുത്രന്മാരെന്നും വിത്തമെന്നും ചില
മിത്രമെന്നും കളത്രമെന്നിങ്ങനെ.
എത്ര ജന്മം കഴിഞ്ഞു നാമെന്നതും
കുത്ര പോയെന്നും ചിന്തിച്ചു ചൊല്ലാമോ.


ഉള്ളതല്ലായ്ക കൊണ്ടതു തോന്നുന്നീ-
ലുള്ളതുള്ളനാളൊക്കെയുമുണ്ടല്ലോ       48(84)
ഉള്ളിലിങ്ങനെ ചിന്തിച്ചുറച്ചവ-
നുള്ളതായ്‌വരുമന്നേ സുഖം വരൂ.


സത്യമല്ല ജഗത്തെന്നറിയുമ്പോൾ
സ്വപ്നമല്ലയോ കാണുന്നു നിത്യവും
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/10&oldid=155722" എന്ന താളിൽനിന്ന് ശേഖരിച്ചത്