Jump to content

താൾ:Adhyapakamithram part1.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവുര

ശിക്ഷാക്രമതത്വപ്രയോഗങ്ങളെപ്പറ്റി പൗരസ്ത്യപാശ്ചാത്യഗുരുക്കന്മാർ രേഖപ്പെടുത്തിയിരിയ്ക്കുന്ന ആദങ്ങൾ, പ്രമാണങ്ങൾ, രീതികൾ, അഭിപ്രായങ്ങൾ, എന്നിവയെ ക്രോഡീകരിച്ചു് നമ്മുടെ കാലദേശാവസ്ഥകൾക്ക്യോജിയ്ക്കത്തക്കവണ്ണം ശിക്ഷാക്രമവിദ്യാത്ഥികളുടെ ഉപയോഗത്തിന്നായ് അപ്പോഴപ്പോൾതയാറാക്കിയ കുറിപ്പകൾ, അശിക്ഷിതാധ്യാപകന്മാരേയും ശിക്ഷാ മന്ദിരങ്ങളിലും പരീക്ഷാഹാളിലും വളരെ സഹായിക്കുന്നതാകയാൽപ്രസിദ്ധപ്പെടുത്തിക്കിട്ടണമെന്നുണ്ടായ പ്രിയ ശിഷ്യവത്തിന്റെ അപേക്ഷയനുസരിച്ച് അവയെ ഈ അധ്യാപകമിത്രമാക്കാൻ ഉദ്യമിച്ചതാണു്.

സാങ്കേതികവിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരും,മനശ്ശാസ്ത്രം, നെയ്യായികശാസ്ത്രം, ബാലപ്രകൃതിവിജ്ഞാനീയം, എന്നിവയിലെ തത്വങ്ങളേയും പ്രമാണങ്ങളേയുംഅവഗണിയ്ക്കാതെ, മാറിമാറിവരുന്ന അവസ്ഥകൾക്ക്യോജിയ്ക്കത്തക്കവണ്ണം, നൂതനരീതികളെ സ്വതന്ത്രമായ്രൂപീകരിയ്ക്കുന്നതിനും നടപ്പിൽ വന്നിട്ടുള്ള രീതികളെ ഉപപാദിയ്ക്കുന്നതിനും ശക്തന്മാരാകണമെന്നു കരുതി ആതത്വങ്ങളേയും പ്രമാണങ്ങളേയും വിശദീകരിയ്ക്കാൻ വേണ്ടി

"https://ml.wikisource.org/w/index.php?title=താൾ:Adhyapakamithram_part1.pdf/3&oldid=219053" എന്ന താളിൽനിന്ന് ശേഖരിച്ചത്