താൾ:Aarya Vaidya charithram 1920.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

ഹിന്തുക്കളായ നമ്മൾ ഓരോ ചരിത്രങ്ങളെ പ്രദിപാദിക്കുന്ന പുരാണങ്ങൾ കാവ്യങ്ങൾ മുതലായ ചില ഗ്രന്ഥങ്ങളെ പരിചയിച്ചുവരുന്നുണ്ടെങ്കിലും, അവകളിൽ അത്യുക്തി അതിശയോക്തി മുതലായ അലങ്കാരപ്രയോഗങ്ങളെക്കൊണ്ടും കല്പിതങ്ങളായ വർണ്ണനാവൈഭവങ്ങളെക്കൊണ്ടും ശരിയായ ചരിത്രത്തെ മനസ്സിലാക്കുവാനുള്ള വഴികൾ വളരെ ചുരുക്കമായിട്ടുതന്നേ കാണപ്പെടുന്നുള്ളൂ. എന്നുമാത്രമല്ല, ഓരോ ചരിത്രാംശങ്ങളുടെ കാലങ്ങളെ ശരിയായി പ്രദിപാദിക്കുക എന്നുള്ള അംശത്തിൽ ആവക ഗ്രന്ഥങ്ങൾ ശ്രദ്ധവെച്ചതായി കാണുന്നതുമില്ല.

ഇംഗ്ലീഷുകാർ, അല്ലെങ്കിൽ പുതിയ ആലോചനാശക്തിയുള്ളവർ, ഇതിന്നു വിപരീതമായി അതാതു സമയങ്ങളിലുള്ള എല്ലാ വസ്തുക്കളുടേയും ചരിത്രങ്ങളെ യഥാർത്ഥസ്ഥിതിയിൽതന്നെ ഗ്രന്ഥരൂപേണ എഴുതിസൂക്ഷിച്ചുവരുന്നുണ്ടെന്നു മാത്രമല്ല, പണ്ടു ചരിത്രങ്ങളില്ലാതെ കിടക്കുന്ന പലേ വസ്തുക്കളുടേയും യഥാർത്ഥചരിത്രങ്ങളെ ക്കൂടി അനേകം ഗ്രന്ഥങ്ങളെ പരിശോധിച്ചും പലവിധത്തിലുള്ള അൻവേഷണങ്ങൾ നടത്തിയും ശരിയായി സമ്പാദിച്ചുവരുന്നുണ്ടെന്നുള്ള സംഗതി ഏറ്റവും സന്തോഷഹേതുവും, അവരുടെ ഈ സ്വഭാവം നമ്മൾക്ക് അവരിൽനിന്നു പഠിക്കേണ്ടതായ പല സ്വഭാവങ്ങളുമുള്ള കൂട്ടത്തിൽ പ്രധാനമായി ഗണിക്കത്തക്കതുമാണെന്നു സധൈൎയ്യം പറയാവുന്നതാകുന്നു.

പ്രകൃതമായ ഈ 'ആൎയ്യവൈദ്യചരിത്രം' മേൽക്കാണിച്ചവി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/8&oldid=155699" എന്ന താളിൽനിന്ന് ശേഖരിച്ചത്