താൾ:Aarya Vaidya charithram 1920.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧൨] സമാപ്തി ൨0൭


ളാണു അധികം ഫലപ്രദങ്ങളായിട്ടുള്ളതെന്നുമാണു സാധാരണ ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം. വൈദ്യശാസ്ത്രത്തിൽ യൂറോപ്പിലെ വിഷവൈദ്യശാസ്ത്രജ്ഞന്മാർ രാസവിഭാഗംകൊണ്ടു വളരെ ശരിയായി വിഷം കണ്ടുപിടിക്കുന്ന രീതി ഇന്ത്യക്കാർക്ക് അറിയപ്പെടാത്തതാണു. ധാത്വൗഷധങ്ങളെ ഉണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിലും ഹിന്തുക്കൾക്കു വളരെ കാലത്തെ പഴക്കവും പരിചയവും ഉണ്ടെന്നാണു പറയുന്നത്. അതിസാരം, മൂലക്കുരു, വായുക്ഷോഭം, ക്ഷയം, പക്ഷവാതം ഈവക രോഗങ്ങൾക്കു ചികിത്സിക്കുന്നതിൽ ഈ രണ്ടു ശാസ്ത്രങ്ങളും തമ്മിൽ കലശലായ സാദൃശ്യം കാണ്മാനുണ്ട്. ഉഷ്ണരാജ്യങ്ങളിൽ പ്രത്യേകിച്ചുണ്ടാകുന്ന ചില രോഗങ്ങൾക്കു ചികിത്സിക്കുവാൻ മറ്റെല്ലാറ്റിനേക്കാളും അധികം പറ്റുന്നതും, രോഗം വേരറ്റുപോകുവാൻ നന്നായിട്ടുള്ളതും ഇന്ത്യക്കാരുടെ ചികിത്സാരീതിയാണു എന്നു പറയുന്നത് ഒരിക്കലും വാസ്തവ വിരുദ്ധമായിത്തീരുന്നതല്ല. ഹിന്തുവൈദ്യശാസ്ത്രം നല്ലവണ്ണം നിഷ്കർഷിച്ചു പഠിച്ചാൽ ഇപ്പോൾ വൈദ്യശാസ്ത്രത്തിൽ കണ്ടുപിടിച്ചിട്ടുള്ള പല നൂതനതത്വങ്ങളും അതിൽ അടങ്ങീട്ടുണ്ടെന്നു നിഷ്പക്ഷപത്തിയായ ഏതൊരാൾക്കും ബോദ്ധ്യപ്പെടുന്നതാണു. ഇവയിൽ രക്തസഞ്ചാരം, അംഗവിന്യാസചികിത്സ, ഉദ്വർത്തനചികിത്സ (ഉഴിച്ചിൽ), മോഹനദ്രവ്യങ്ങൾ ഇങ്ങിനെ ഏതാനും ചിലതിനെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ചികിത്സാവിഷയത്തിൽ അയസ്കാന്തത്തിന്റെ ഉപയോഗത്തെക്കുറിച്ചും പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെന്നു പറയാം. ജർമ്മനിയിൽ മെസ്മറും, അതിന്നുശേഷം ഇംഗ്ലണ്ടിൽ എലിയട്ട്സൺ എന്നയാളും മനസ്സിലാകുന്നതിന്നും ഉപയോഗിക്കുന്നതിന്നും എത്രയോ അനവധികാലം മുമ്പേതന്നെ ഇന്ത്യയിൽ പ്രാണ്യയസ്കാന്തശക്തികൊണ്ടുള്ള ചികിത്സ ധാരാളം നടപ്പുണ്ടായിരുന്നു. ആൎയ്യവൈദ്യഗ്രന്ഥങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/222&oldid=155620" എന്ന താളിൽനിന്ന് ശേഖരിച്ചത്