താൾ:Aarya Vaidya charithram 1920.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨0൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


മരുന്നുകൂടാതെ ധ്യാനശക്തികൊണ്ടു മാത്രം രോഗശമനം വരുത്തുന്ന വൈദ്യന്മാരെ 'സിദ്ധന്മാർ' എന്നും, ധാത്വൗഷധങ്ങളെക്കൊണ്ടു സുഖപ്പെടുത്തുന്നവർക്കു 'ദൈവികന്മാർ' എന്നും ഔത്ഭിതങ്ങളായ മരുന്നുകളെക്കൊണ്ടു ചിത്സിക്കുന്നവർക്കു 'മാനുഷികന്മാർ' എന്നും, ശസ്ത്രക്രിയചെയ്തു ദീനം മാറ്റുന്നവർക്കു 'രാക്ഷസീയന്മാർ' എന്നും ആണു പേർ കൊടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഓരോ തരക്കാരെ ഏതേതു നിലയിലാണു വെച്ചിട്ടുള്ളതെന്നു അതാതു പേരുകൊണ്ടു തന്നെ ഗ്രഹിക്കാവുന്നതാണല്ലൊ. 'വൈദ്യന്റെ ഭക്ഷണത്തെ ത്യജിക്കണം' (അതായതു വൈദ്യൻ തൊട്ടതും, ആയാൾ ഒന്നിച്ചും ഭക്ഷിക്കരുത്.) എന്നു മനുവിന്റെ 'മാനവസൂത്രങ്ങളിൽ' വിധിച്ചിട്ടുള്ളതു ശസ്ത്രവൈദ്യന്മാരെ മാത്രം ഉദ്ദേശിച്ചാണെന്നും, മറ്റുള്ള വൈദ്യന്മാരെക്കുറിച്ചായിരിക്കയില്ലെന്നും തീൎച്ചയാണു. ഇന്ത്യയിലെ ശസ്ത്രവിദ്യ ഇപ്പോൾ ഇത്രയും മോശസ്ഥിതിയിൽ വരുവാനുള്ള കാരണം മുഖ്യമായിട്ടും ജനങ്ങളുടെ ഇടയിലുള്ള ഈ ഒരു അന്ധവിശ്വാസമാണുതാനും.

ഇന്ത്യയിലെ ഗ്രന്ഥകൎത്താക്കന്മാർ ഈ രാജ്യത്തുള്ള പ്രധാനപ്പെട്ട നദികൾ, തടാകങ്ങൾ, കിണറുകൾ, ഉറവുകൾ ഇവയിലെ ജലത്തിന്റെ ഗുണങ്ങളേയും, ഓരോ ദീനങ്ങളെ ശമിപ്പിക്കുന്നതിന്ന് അവയ്ക്കുള്ള ശക്തിയേയും കുറിച്ചു വിവരിച്ചുപറഞ്ഞിട്ടുണ്ട്. ഇതിൽനിന്നു ജലപ്രയോഗചിത്സ(Hydrotherapy)യൂറോപ്യന്മാർ സ്വപ്നേപി വിചാരിക്കുന്നതിന്നും വളരെ മുമ്പുതന്നെ ഇന്ത്യയിൽ അറിയപ്പെട്ടിരുന്നു എന്നുനല്ലവണ്ണം തെളിയുന്നുണ്ടല്ലോ. ഇങ്ങിനെ ഓരോ ഭാഗം എടുത്തു നോക്കിയാൽ ഹിന്തുവൈദ്യശാസ്ത്രം ഒരിക്കലും ഒന്നായി തള്ളിക്കളയത്തക്കതല്ലെന്ന് ആൎക്കും ബോദ്ധ്യപ്പെടും. അതിന്നു യാതൊരു ദോഷവുമില്ലെന്ന് ഇവിടെ പറയുന്നില്ല. പലദോഷങ്ങളും അതിൽ ഉണ്ടായി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/223&oldid=155621" എന്ന താളിൽനിന്ന് ശേഖരിച്ചത്