താൾ:Aarya Vaidya charithram 1920.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧൧] ഹിന്തുവൈദ്യശാസ്ത്രത്തിന്നുസംഭവിച്ചമാറ്റങ്ങൾ ൧൮ൻ


പതിനൊന്നാം അദ്ധ്യായം
ഹിന്തുവൈദ്യശാസ്ത്രത്തിന്നു സംഭവിച്ചമാറ്റങ്ങൾ


രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും കാലത്തു ഹിന്തുവൈദ്യശാസ്ത്രത്തിന്റെ കീൎത്തി അത്യുച്ചസ്ഥിതിയിലായിരുന്നു. അക്കാലത്തു വലിയതോ ചെറിയതോ ആയ ഏത് അവസ്ഥയിലുള്ള പ്രഭുക്കന്മാരും തങ്ങളുടെ കൊട്ടാരത്തിൽ പ്രത്യേകിച്ച് ഓരോ വൈദ്യന്മാരെക്കൂടി താമസിപ്പിക്കുകയും, അവരെ വളരെ ആദരിച്ചു പോരികയും പതിവായിരുന്നു. വൈദ്യന്മാർ തന്നെ പട്ടാളവൈദ്യന്മാരെന്നും, കൊട്ടാരവൈദ്യന്മാരെന്നും രണ്ടു തരത്തിലുണ്ടായിരുന്നു. ഇപ്പോൾ പട്ടാളവൈദ്യന്മാർ ചെയ്യുന്ന പ്രവൃത്തിതന്നെയാണു അന്നത്തെ പട്ടാളവൈദ്യന്മാൎക്കും ഉണ്ടായിരുന്നത്. കൊട്ടാരത്തിലെ വൈദ്യന്മാർ ദിവസേന രാവിലെ രാജാവിന്റെ അടുക്കൽ പോയി അൻവേഷിക്കുകയും, അദ്ദേഹത്തിന്റെ ആരോഗ്യത്തെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ലങ്കാരാജാവായ രാവണനോടുള്ള യുദ്ധത്തിൽ ശ്രീരാമന്റെ സൈനികവൈദ്യനുള്ള പേർ സുഷേണൻ എന്നായിരുന്നു. അതുകൂടാതെ, ശ്രീരാമന്റെ ഒന്നിച്ചുണ്ടായിരുന്ന ഒരു പ്രത്യേകവൈദ്യന്റെ പേർകൂടി വാൽമീകി പറഞ്ഞിട്ടുണ്ട്. പാണ്ഡവന്മാരും കൗരവന്മാരും തമ്മിലുണ്ടായ വലിയ യുദ്ധത്തിന്റെ കാലത്തും ഇങ്ങിനെയുള്ള സമ്പ്രദായം നടപ്പുണ്ടായിരുന്നതായി കാണുന്നു. ആന്നത്തെ സൈനികവൈദ്യന്മാർ ആവശ്യമുള്ള ഔഷധങ്ങളേയും, ശസ്ത്രക്രിയയ്ക്കു വേണ്ട മറ്റു സാമഗ്രികളേയും ധാരാളം ശേഖരിച്ചിരുന്നതായി മഹാഭാരതത്തിൽ ഭീഷ്മപൎവ്വം 120-ാമദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. കൗരവരാജാവായ ദുൎയ്യോധനൻ ശത്രുക്കളുടെ ആയുധങ്ങളെക്കൊണ്ടു മുറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വൈദ്യ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/204&oldid=155600" എന്ന താളിൽനിന്ന് ശേഖരിച്ചത്