താൾ:Aarya Vaidya charithram 1920.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ൻ0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ന്മാർ മരുന്നുചേൎത്ത വെള്ളം ഒരു പാത്രത്തിൽ നിറച്ച് അതിൽ അദ്ദേഹത്തെ ഇരുത്തി എന്നും, അതുനിമിത്തം അദ്ദേഹത്തിന്റെ മാംസത്തിന്നുള്ളിൽ അസ്ത്രങ്ങൾ തറച്ചിരുന്നിട്ടുള്ള ഉപദ്രവം നിശ്ശേഷം മാറി സുഖപ്പെട്ടു എന്നും മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നു. പരസ്പരം യുദ്ധം ചെയ്തിരുന്ന ആ രണ്ടു വൎഗ്ഗക്കാരുടെ കൂട്ടത്തിലും അന്നു നല്ല വിദഗ്ദ്ധന്മാരായ ശസ്ത്രവൈദ്യന്മാരുണ്ടായിരുന്നു. ആ കാലത്തിന്നൊക്കെ മുമ്പുതന്നെ മൃഗചികിത്സാശാസ്ത്രവും ഇന്ത്യയിൽ ധാരാളം അഭ്യസിച്ചിരുന്നതായി കാണുന്നു. പാണ്ഡവന്മാരുടെ വംശത്തിൽ തന്നെ വളരെക്കാലം മുമ്പു ജീവിച്ചിരുന്ന നളൻ എന്ന രാജാവ് അശ്വങ്ങളെ വളൎത്തുന്നതിൽ അതിവിദഗ്ദ്ധനായിരുന്നു എന്നും, അദ്ദേഹത്തിന്നു കുതിരയെ സംബന്ധിച്ചെടത്തോളമുള്ള സകലസംഗതികളുടേയും പൂൎണ്ണമായ ജ്ഞാനം ഉണ്ടായിരുന്നു എന്നും പറയപ്പെട്ടിരിക്കുന്നു. പാണ്ഡവന്മാരിൽ ഒരാളായ നകുലനും മൃഗചിത്സാശാസ്ത്രത്തിൽ പ്രത്യേകം വിദഗ്ദ്ധനായിരുന്നതിന്നു പുറമെ ആ വിഷയത്തിൽ വളരെ ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 'അശ്വചികിത്സ' എന്ന ഗ്രന്ഥം ഇന്നും നശിക്കാതിരിക്കുന്നുണ്ട്. ആനകൾ, കാളകൾ മുതലായി വീട്ടിൽ വളൎത്തുന്ന മറ്റു മൃഗങ്ങളെ രക്ഷിക്കേണ്ടതിന്നുള്ള ശാസ്ത്രവും ഇന്ത്യയിൽ മുമ്പുണ്ടായിരുന്നു എന്നു മാത്രമല്ല, ഇപ്പോഴും ധാരാളം അഭ്യസിക്കപ്പെട്ടുപോരുന്നുണ്ടുതാനും. അഷ്ടാംഗഹൃദയത്തിന്റെ കൎത്താവായ പ്രസിദ്ധപ്പെട്ട വഗ്ഭടൻ മഹാഭാരതത്തിന്റെ കാലത്താണു ജീവിച്ചിരുന്നതെന്നും, അദ്ദേഹം പാണ്ഡവന്മാരുടെ ഗൃഹചികിത്സകനായിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ബുദ്ധമുനിയുടെ കാലത്തു (ക്രി‌-മു-543) ഹിന്തുവൈദ്യത്തിന്നു നല്ല സഹായവും, പ്രോത്സാഹനവും ലഭിച്ചിരുന്നു. പ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/205&oldid=155601" എന്ന താളിൽനിന്ന് ശേഖരിച്ചത്