താൾ:Aarya Vaidya charithram 1920.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


വിവരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കൂടക്കൂടെ ഉണ്ടായിരുന്ന യുദ്ധങ്ങളും ആഭ്യന്തരകലഹങ്ങളും നിമിത്തം ശസ്ത്രവൈദ്യന്മാർക്കു തങ്ങളുടെ പ്രവൃത്തിയിലുള്ള വൈദഗ്ദ്ധ്യം കാണിച്ചു പ്രസിദ്ധി സമ്പാദിപ്പാനും, ആ പ്രവൃത്തിയിൽ പിന്നെയും അധികമായ പരിചയവും സാമർത്ഥ്യവും ഉണ്ടാക്കിത്തീർക്കുവാനും തരം കിട്ടിയിരുന്നു. വൈദികകാലത്തേയോ മഹാകാവ്യകാലത്തേയോ ചരിത്രം ഒന്നു നോക്കുന്നതായാൽ ഈ സംഗതി ധാരാളം തെളിയുന്നതാണു. ഇക്കാലത്തു തന്നെ, സാധാരണ കൂട്ടർക്കു ബോധിക്കുവാൻ പ്രയാസമായിട്ടുള്ള അനേകം കാൎയ്യങ്ങൾ നമ്മുടെ ശസ്ത്രവൈദ്യന്മാർക്കു ചെയ് വാൻ കഴിയുന്നതുപോലെ പണ്ടത്തെ ശസ്ത്രവൈദ്യന്മാർ ശസ്ത്രക്രിയാവിഷയത്തിൽ കാണിച്ചിട്ടുള്ള ഓരോ അത്ഭുത കൎമ്മങ്ങളെക്കുറിച്ചും ചരിത്രത്തിൽ പ്രസ്താവിച്ചു കാണുന്നുണ്ട്. ആധുനികശസ്ത്രവിദ്യ അതിന്റെ മുന്നോട്ടുള്ള ഗതിയിൽ പ്രാചീനവൈദ്യന്മാർ ചെയ്തതായി പറയുന്ന സംഗതികൾ ചെയ് വാൻ ഇനി ഒരു കാലത്തു കഴിവുള്ളതായി എന്നു വരാവുന്നതാണല്ലൊ. സുശ്രുതൻ ശസ്ത്രകൎമ്മങ്ങളെയെല്ലാം താഴേ പറയും പ്രകാരം തരം തിരിച്ചിരിക്കുന്നു:--

ആഹരണം --ശല്യങ്ങളെ പുറത്തേക്കെടുക്കുക.
ഭേദനം --പിളർക്കുക.
ഛേദനം --മുറിച്ചുകളയുക.
ഏഷണം --ശസ്ത്രം ഉള്ളിൽകടത്തി പരിശോധിക്കുക.
ലേഖനം --ഒരയ്ക്കുക.
സീവനം --തുന്നിക്കെട്ടുക.
വേധനം --തുളയ്ക്കുക.
വിസ്രാവണം --ദ്രവ്യങ്ങളെ ദ്രവിപ്പിച്ചുകളയുക.

വൈദ്യൻ ഒരു ശസ്ത്രക്രിയയ്ക്ക് ആരംഭിക്കുന്നതിന്നു മുമ്പായി ശസ്ത്രങ്ങൾ, ക്ഷാരങ്ങൾ, കെട്ടുവാനുള്ള ശീല മുതലായവ,

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/197&oldid=155591" എന്ന താളിൽനിന്ന് ശേഖരിച്ചത്