താൾ:Aarya Vaidya charithram 1920.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൻ] വൈദ്യന്റെ ഗുണങ്ങളും മറ്റും ൧൬൭


നനും, അംഗവൈകല്യമൊന്നുമില്ലാത്തവനും, സമർത്ഥനും, ശുചിയും, നല്ല വസ്ത്രം ധരിച്ചവനും, ഒരു കുതിരവണ്ടിയിലോ അല്ലെങ്കിൽ കാളവണ്ടിയിലോ കയറി വരുന്നവനും, ഫലങ്ങളും വെളുത്ത പുഷ്പങ്ങളും കയ്യിൽ ധരിച്ചവനും ആയിരിക്കേണ്ടതാണു. ഒരു വിധവയേയോ ഭിക്ഷുവിനേയോ ദൂതനാക്കി അയക്കരുതെന്നാണു വെച്ചിട്ടുള്ളത്. വൈദ്യനെ വിളിക്കുവാൻ ചെല്ലുന്ന ദൂതൻ കുറേ വകതിരിവോടുകൂടി സകലവിവരങ്ങളും ശരിയായി പറഞ്ഞുകൊടുപ്പാൻ കഴിയുന്നവനായിരിക്കുകയും, രോഗിയെ ശുശ്രൂഷിക്കുന്ന പരിചാരകൻ വേണ്ട സമയത്തൊക്കെ മരുന്നു കൊടുക്കുവാനും മറ്റും മസ്സിരുത്തുന്ന ഒരാളാവുകയും, രോഗി വൈദ്യൻ വിധിക്കുന്ന മരുന്നുകളുടെ ഗുണദോഷങ്ങളെക്കുറിച്ചു വാദിക്കാതെ ആയാളുടെ ഉപദേശങ്ങളെല്ലാം കേട്ടു നടക്കുവാൻ തക്ക വിവേകമുള്ളവനായിരിക്കുകയും ചെയ്താൽ, വൈദ്യന്റെ പ്രവൃത്തിക്കു വളരെ എളുപ്പമുണ്ട്. എന്നാൽ അതിന്നു വൈദ്യൻ നല്ല പരിചയമുള്ളവനും, ഔഷധങ്ങളുടെ ഗുണദോഷങ്ങൾ നല്ലവണ്ണം അറിയുന്ന ആളും കൂടി ആയിരിക്കേണമെന്നു വിശേഷിച്ചു പറയേണ്ടതുമില്ലല്ലൊ.

ശകുനങ്ങൾ നോക്കിക്കഴിഞ്ഞശേഷം, വൈദ്യന്നു തന്റെ ചികിത്സയുടെ ഫലം ഏകദേശം എന്തായിരിക്കുമെന്നു തീർച്ചപ്പെടുത്തുവാൻ സ്വപ്നങ്ങളുടെ സംഭവത്തേയും ജാതകസ്ഥിതിയേയും അറിയുന്നതുകൊണ്ടും കുറെ സഹായം ലഭിക്കുവാനുണ്ട്. ഈ ലോകത്തിൽ ഒരു സ്വപ്നമെങ്കിലും കണ്ടിട്ടുള്ള അനുഭവമില്ലാത്തവർ ആരുമുണ്ടായിരിക്കുകയില്ല. പക്ഷെ ആ സ്ഥിതിയിൽ മനസ്സും ദേഹവും തമ്മിൽ എങ്ങിനെയാണു സംബന്ധിക്കുന്നതെന്നോ, ആ സംബന്ധംകൊണ്ട് എങ്ങിനെയാണു സ്വപ്നങ്ങളുണ്ടാകുന്നതെന്നോ പറയുവാൻ കഴിയുന്നവർ വളരെ വളരെ ചുരുക്കമായിരിക്കയും ചെയ്യും. ആർട്ടിമിഡോറസ്സ്, മാക്രോബസ്സ്, ആക്വിനസ്സ്

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/182&oldid=155575" എന്ന താളിൽനിന്ന് ശേഖരിച്ചത്