താൾ:Aarya Vaidya charithram 1920.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാഹിന്തുവൈദ്യന്മാർ രോഗിയുടെ അടുക്കൾ ചികിത്സക്കു ചെല്ലുന്നതിന്നു മുമ്പായി ശകുനങ്ങളെ പ്രത്യേകം ശ്രദ്ധവെച്ചു നോക്കുക പതിവുണ്ട്. നല്ല ശകുനങ്ങൾ ഭേരി, മൃദംഗം, ശംഖ് എന്നിവകയുടെ ശബ്ദങ്ങൾ, കുട, കുട്ടിയോടുകൂടിയ പശു, കന്യക, കുട്ടിയോടുകൂടിയ സ്ത്രീ, രണ്ടു ബ്രാഹ്മണർ, മത്സ്യം, കുതിര, ഭരദ്വാജപക്ഷി, മയിൽ, മാൻ, കീരി, ഗജം, നല്ല ഫലങ്ങൾ, പാൽ, വെളുത്ത പുഷ്പങ്ങൾ, വേശ്യാസ്ത്രീ, പുകയില്ലാത്ത തീ, മാംസം, മദ്യം, വാൾ, പലിശ, ചുരിക, അലക്കി ഉണക്കിയ വസ്ത്രങ്ങളോടുകൂടിയ വെളുത്തേടൻ, ദധി, ധാന്യങ്ങൾ, കൊടിക്കൂറ നിറക്കുടം മുതലായവയാകുന്നു. വിറക്, തോൽ, ദർഭ, പുകഞ്ഞും കൊണ്ടിരിക്കുന്ന തീ, പാമ്പ്, ഉമി, വെറും പരുത്തി, വന്ധ്യാസ്ത്രീ(മച്ചി), എണ്ണ, ഗുളം, ശത്രു, കലഹിച്ചുകൊണ്ടിരിക്കുന്ന ആളുകൾ, ശരീരത്തിന്മേൽ എന്തെങ്കിലും തേച്ചിട്ടുള്ളവൻ, സമ്മാർജ്ജകൻ, ഷണ്ഡൻ, തക്രം (മോർ), ചളി, നനഞ്ഞ വസ്ത്രങ്ങൾ, ദരിദ്രൻ, യോഗി, യാജകൻ, ഭ്രാന്തൻ, ഒറ്റക്കണ്ണൻ, കാക്ക, കുറുക്കൻ, ഒഴിഞ്ഞ കുടം, എന്നിവകയൊക്കെ ദുശ്ശകുനങ്ങളുമാകുന്നു. താൻ ചികിത്സിക്കുവാൻ പോകുന്ന രോഗിയുടെ കാൎയ്യത്തിൽ ഫലം അനുകൂലമായോ പ്രതികൂലമായോ എങ്ങിനെയാണു സിദ്ധിക്കുന്നതെന്നു തീർച്ചപ്പെടുത്തുന്നതിന്നു വേണ്ടിയാണു വൈദ്യൻ ഈവക ശകുനങ്ങളെ നോക്കി അറിയുന്നത്. ഇവകൾ വൈദ്യൻ രോഗിയുടെ അടുക്കലേക്കു പോകുന്ന വഴിക്കു യദൃച്ഛയാ കണ്ടുമുട്ടുന്നവയായിരിക്കണം. എന്നാൽ വൈദ്യനെ കൂട്ടിക്കൊണ്ടുവരുവാൻ പോയദൂതനാണു മേല്പറഞ്ഞ നല്ല ശകുനങ്ങൾ കണ്ടതെങ്കിൽ, അതു രോഗിക്കു ദോഷമായിരിക്കും. ആയാൾ വല്ല ദുശ്ശകുനങ്ങളേയുമാണു കണ്ടതെങ്കിൽ അതു രോഗിക്കു നല്ലതുമാണു.

ദൂതൻ രോഗിയുടെ സമജാതിയിൽ പെട്ടവനും, നല്ല കുലീ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/181&oldid=155574" എന്ന താളിൽനിന്ന് ശേഖരിച്ചത്