താൾ:Aarya Vaidya charithram 1920.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


4 പലം = 1 കുടുബം

ദ്രവദ്രവ്യങ്ങളെല്ലാം മുളകൊണ്ടോ, മരംകൊണ്ടോ, അല്ലെങ്കിൽ ലോഹം കൊണ്ടോ ഉണ്ടാക്കപ്പെട്ടതും, 4 അംഗുലം വ്യാസവും അത്രതന്നെ കുണ്ടുള്ളതുമായ "കുടുബം" എന്ന ഒരു പാത്രം കൊണ്ടാണു അളക്കപ്പെടുന്നത്. ഇതിന്നു നമ്മുടെ നാട്ടിൽ "നാഴി" എന്നാണു സാധാരണയായി പറഞ്ഞുവരുന്നത്. പക്ഷെ, മലയാളത്തിൽതന്നെ ഓരോരോ ദേശങ്ങളിൽ നാഴിയുടെ വലിപ്പത്തിന്നുള്ള വ്യവസ്ഥയില്ലായ്മകൊണ്ടു വരുന്ന ദോഷങ്ങൾക്കു പ്രാചീനന്മാരുടെ "കുടുബം" ഉത്തരവാദിയാകുന്നതല്ല. എന്നാൽ പ്രാചീനവൈദ്യഗ്രന്ഥകാരന്മാർ തന്നെ മാനപരിഭാഷയെപ്പറ്റി അല്പാല്പം ഭിന്നാഭിപ്രായക്കാരായി കാണുന്നുണ്ട്. എങ്കിലും അതിലുള്ള വ്യത്യാസമൊന്നും അത്ര ദോഷം വരത്തക്കതല്ലായ്കയാൽ, ആ വക മതഭേദങ്ങളെല്ലാം തൽക്കാലം ഇവിടെ എടുത്തു വിസ്തരിക്കുന്നില്ല.എട്ടാം അദ്ധ്യായം

രോഗങ്ങളുടെ നിദാനലക്ഷണചികിത്സകളെക്കുറിച്ച് എഴുതിയ ഹിന്തുഗ്രന്ഥകാരന്മാർ.


"സൂത്രസ്ഥാനം" എന്ന ഘട്ടത്തിൽ വൈദ്യശാസ്ത്രനിയമങ്ങളെക്കുറിച്ചു പൎയ്യാലോചിച്ചശേഷം ഹിന്തുവൈദ്യഗ്രന്ഥകാരന്മാർ രോഗങ്ങളുടെ കാരണങ്ങളേയും, ലക്ഷണങ്ങളേയും സൂക്ഷ്മമായി ഗ്രഹിക്കുന്നതിലാണു പ്രത്യേകം ശ്രദ്ധവെച്ചിട്ടുള്ളത്. ഈ ഭാഗത്തിന്ന് അവർ "നിദാനം" എന്നു പേരിട്ടിരിക്കുന്നു. ഹിന്തുഗ്രന്ഥകാരന്മാരുടെ കൂട്ടത്തിൽ മാധവാചാൎയ്യരാണു ഒടുവിൽ അധികം രോഗങ്ങളുടെ കാരണങ്ങളേയും ലക്ഷണങ്ങളേയും കണ്ടുപിടിച്ചു വിവരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ സു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/163&oldid=155554" എന്ന താളിൽനിന്ന് ശേഖരിച്ചത്