താൾ:Aarya Vaidya charithram 1920.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൮ ഹിന്തുഗ്രന്ഥകാരന്മാർ ൧൪൯


ശ്രുതൻ രോഗങ്ങളുടെ തരം, കാരണങ്ങൾ, ലക്ഷണങ്ങൾ ഇവയെ പ്രതിപാദിക്കുന്നതിന്നായി 16 അദ്ധ്യായങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്. അവകൾ വാതവ്യാധിനിദാനം, അൎശോനിദാനം, അശ്മരീനിദാനം, ഭഗന്ദരനിദാനം, കുഷ്ഠനിദാനം, പ്രമേഹനിദാനം, ഉദരനിദാനം, മൂഢഗർഭനിദാനം, വിദ്രധിനിദാനം, വിസർപ്പനാഡീസ്തനരോഗനിദാനം, ഗ്രന്ഥ്യപച്യൎബ്ബുദഗളഗണ്ഡുനിദാനം, വൃദ്ധ്യപദംശശ്ലീപദനിദാനം, ക്ഷുദ്രരോഗനിദാനം, ശൂകദോഷനിദാനം, ഭഗ്നനിദാനം, മുഖരോഗനിദാനം ഇങ്ങിനെ പതിനാറാകുന്നു. സുശ്രുതൻ സകലരോഗങ്ങൾക്കും നിദാനം താഴേ പറയുന്ന ഏഴുകാരണങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊന്നായിരിക്കുമെന്നു പറഞ്ഞിരിക്കുന്നു. അവയെ താഴേ കാണിക്കാം:--

1. ആദിബലപ്രവൃത്തങ്ങൾ--അച്ഛനമ്മമാരുടെ ശുക്ലശോണിതദോഷംകൊണ്ടുണ്ടാവുന്നവ--കുഷ്ഠം, അൎശസ്സ് മുതലായവ.

2. ജന്മബലപ്രവൃത്തൾ--ഗർഭകാലത്തു അമ്മയുടെ അപത്ഥ്യാചരണംകൊണ്ടുണ്ടാകുന്നവ--ആന്ധ്യം, മുടങ്കാൽ മുതലായവ.

3. ദോഷബലപ്രവൃത്തങ്ങൾ--ശരീരത്തിലുള്ള വാതാദിദോഷങ്ങൾ നിമിത്തമുണ്ടാകുന്നവ--ജ്വരം മുതലായവ.

4. സംഘാതബലപ്രവൃത്തങ്ങൾ--ഓരോ പ്രത്യേകസംഗതികളാൽ സംഭവിക്കുന്നവ--വിഴ്ച, സർപ്പദൎശം മുതലായവ.

5. കാലബലപ്രവൃത്തങ്ങൾ--ശീതോഷ്ണാദികാലസ്ഥിതി ഭേദത്താൽ സംഭവിക്കുന്നവ--ജലദോഷം മുതലായവ.

6. ദൈവബലപ്രവൃത്തങ്ങൾ--ദൈവയോഗത്താൽ സംഭവിക്കുന്നവ-- ഇടിത്തീവീഴുക, പിശാചാദ്യാവേശം മുതലായവ.

7. സ്വഭാവബലപ്രവൃത്തങ്ങൾ--സ്വഭാവേന ഉണ്ടാകുന്നവ--ദാഹം, ജരാനര മുതലായവ.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/164&oldid=155555" എന്ന താളിൽനിന്ന് ശേഖരിച്ചത്