താൾ:Aarya Vaidya charithram 1920.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നു൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ന്മാർ പറഞ്ഞിട്ടുള്ള ചില ഗണങ്ങളെ താഴേ കാണിക്കാം:--

൧. അംഗമൎദ്ദപ്രശമനം (മേൽ നുറുങ്ങിനോവിനെ ശമിപ്പിക്കുന്നത്)--വിദാരിഗന്ധ (മൂവില) മുതലായത്.

൨. അനുലോമനം (മലങ്ങളെ അനുലോമിപ്പിക്കുന്നത്)--ഹരീതകി (കടുക്ക) മുതലായത്.

൩. അൎശോഘ്നം (മൂലക്കുരുവിനെ ശമിപ്പിക്കുന്നത്)--ഇന്ദ്രയവം (കുടകപ്പാലയരി) മുതലായത്.

൪. അശ്മരീഘ്നം (കല്ലടപ്പിനെ ഹനിക്കുന്നത്)--ഗോക്ഷുരം (ഞെരിഞ്ഞൽ) മുതലായത്.

൫. അവൃഷ്യം (ധാതുപുഷ്ടികരമല്ലാത്തത്)--ഭൂസ്തൃണം (പൂതണക്ക്) മുതലായത്.

൬. ആൎത്തവോല്പാദകം (ആൎത്തവത്തെ ഉണ്ടാക്കുന്നത്)--ജോതിഷ്മതി (ചെറുപുന്നയരി) മുതലായത്.

൭. കണ്ഡൂഘ്നം (ചൊറിയെ മാറ്റുന്നത്)--ചന്ദനം മുതലായത്.

൮. കണ്ഡൂരം (ചൊറിയുണ്ടാക്കുന്നത്)--കപികച്ശു (നായ്ക്കുറണ) മുതലായത്.

നു. കണ്ഠ്യം (കണ്ഠത്തിന്നു ഹിതം)--ബൃഹതി (ചെറു വഴുതിന) മുതലായത്.

൧0. കഫകരം (കഫത്തെ വർദ്ധിപ്പിക്കുന്നത്)--ഇക്ഷു(കരിമ്പ്) മുതലായത്.

൧൧. കഫഹരം (കഫത്തെ ശമിപ്പിക്കുന്നത്)--വിഭതകം (താന്നിക്ക) മുതലായത്.

൧൨. കാർശ്യകരം (മെലിച്ചിലുണ്ടാക്കുന്നത്)--ഗവേധു (കാട്ടുഗോതമ്പ്) മുതലായത്.

൧൩. കുഷ്ഠഘ്നം (കുഷ്ഠത്തെ ശമിപ്പിക്കുന്നത്)--ഹരിദ്ര (മഞ്ഞൾ) മുതലായത്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/113&oldid=155499" എന്ന താളിൽനിന്ന് ശേഖരിച്ചത്