താൾ:Aarya Vaidya charithram 1920.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം നുനു൧൪. കൃമികൃത്ത് (കൃമികളെ ഉണ്ടാക്കുന്നത്)--മങ്കുഷ്ഠം (മങ്കൊട്ടപ്പയർ) മുതലായത്.

൧൫. കൃമിഘ്നം. (കൃമികളെ നശിപ്പിക്കുന്നത്)--വിളംഗം (വിഴാലരി) മുതലായത്.

൧൬. ഗർഭസ്രാവി (ഗർഭത്തെ അലസിപ്പിക്കുന്നത്)--ഗൃഞ്ജനം (ഉള്ളി) മുതലായത്.

൧൭. ഗ്രാഹി (വായുവിനെ ശമിപ്പിക്കുകയും ശോഷിപ്പിക്കുകയും ചെയ്യുന്നത്)--ജീരകം മുതലായത്.

൧൮. ഛൎദ്ദിനിഗ്രഹണം (ഛർദ്ദിയെ നിഗ്രഹിക്കുന്നത്)--ഡാഡിമം (ഉറുമാമ്പഴത്തോടു) മുതലായത്.

൧നു. ഛേദനം (മലങ്ങളെ ഛേദിച്ചു കളയുന്നത്)--മരിചം (കുരുമുളകു) മുതലായത്.

൨0. ജ്വരഹരം (പനിയെ നിൎത്തുന്നത്)--പീലു (ഉക) മുതലായത്.

൨൧. തൃഷ്ണാനിഗ്രഹണം. (തൃഷ്ണയെ നിഗ്രഹിക്കുന്നത്)--ധാന്യം (കൊത്തമ്പാലരി) മുതലായത്.

൨൨. ദാഹകം (പൊള്ളിക്കുന്നത്)--ഭല്ലാതകം (ചേരു) മുതലായത്.

൨൩. ദാഹപ്രശമനം. (ചുട്ടുനീറ്റലിനെ ശമിപ്പിക്കുന്നത്)--ഉശീരം (രാമച്ചം)മുതലായത്.

൨ർ. ദീപനീയം. (ദീപനത്തിന്നു നല്ലത്)--പിപ്പലീ മൂലം (കാട്ടുതിപ്പലിവേർ) മുതലായത്.

൨൫. നിദ്രാകരം. (ഉറക്കമുണ്ടാക്കുന്നത്)--കാകജംഘീ (കറിച്ചൂലി) മുതലായത്.

൨൬. നിദ്രാഹരം. (ഉറക്കമില്ലാതാക്കുന്നത്)--ശിശ്രുബീജം (മുരിങ്ങക്കുരു) മുതലായത്.

൨൭. നീരോമകം (രോമമില്ലാതാക്കുന്നത്)--രാളം അ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/114&oldid=155500" എന്ന താളിൽനിന്ന് ശേഖരിച്ചത്