ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
9--------
പുരാണപുണ്യഭാജനം
നരാവതീർണ്ണസന്മയൻ
വരാഭയ പ്രദാനഹസ്ത-
തല്ലജൻ മുനീശ്വരൻ,
മുരാരിതന്റെ നിദ്രയോ?
പുരാരിതന്റെ യോഗമോ?
നിരാമയം വരിച്ചു ഹാ!
മറഞ്ഞതെങ്ങു? ദൈവമേ! 22
പരമാണുവീലമരും പുരു-
ഭുവനാകൃതിസകലം,
പരയായതിലമരും പര-
മരുമാണുവുമിതിനാൽ
പരമാവധി ചപലാകൃതി
പണിയും പൊരുൾമണിയായ്
പരമാത്മനി ബുധസന്മണി
പദമക്ഷയമരുളി! 23
22. പുരാണപുണ്യഭാജനം=പുരാണപുണ്യത്തി
ന്റെ ഇരിപ്പിടം. നരാവതീർണ്ണസന്മയൻ=നരനായി ജ നിച്ചിരിക്കുന്ന ദൈവം. വരാഭയപ്രദാനഹസ്തതല്ലജൻ= വരത്തെയും അഭയത്തെയും ദാനംചെയ്യുന്ന കരതല്ലജ ങ്ങളോടുകൂടിയവൻ. മുനീശ്വരൻ=മുനിശ്രേഷ്ഠൻ. മുരാ രി=വിഷ്ണു. നിദ്ര=യോഗനിദ്ര. പുരാരി=ശിവൻ. യോ ഗം=ജ്ഞാനയോഗം.
23.പരമാണു = എറ്റവും ചെറിയ അണു. പുരുഭു
വനാകൃതി=ശ്രേഷ്ഠമായ ഭുവനത്തിന്റെ ആകാരം. പര=
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.