താൾ:A Malayalam medical dictionary (IA b30092620).pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടലാശു. ആടലോടകം
അടപിക്കച്ചോലം. കാട്ടുകച്ചോലം
അട്ടക്കരി. പുകയിറ, ഇല്ലറക്കരി
അണ്ഡം. മൊട്ട
അണ്ഡജം. കസ്തൂരി
ആണാക്കണ്ണൻ. അണ്ണിപ്പിള്ള, അണ്ണാൻ
അതസീ. ചണം, അഗസ്ഗി, നെൻമേനി വാക, കാശാവു
അതിഗന്ധം. എരുവപ്പുല്ല്, കൊതിപ്പുല്ലെന്നും, ഇഞ്ചിനാറിപുല്ലെന്നും പറയും
അതചരാ. ഓരിലത്താമര
അതിച്ശത്രാ. ചതകുപ്പ, കാളാൻ എന്നു തമിഴിൽ
അതിബലാ. ഊർപ്പം
അതിമണ്ഡലം. ചിറ്റീന്തൽ
അതിമധുരം. ഇരട്ടിമധുരം ഒരു വക കുന്തിവേരെന്നൊരുപക്ഷം
അതിമുക്തം. കുരുക്കുത്തിമുല്ല, പനച്ചി, തൊട്ടുകാര, കാതളം
അതിമുക്തകം. പനച്ചി, തൊട്ടുകാര, കുരുക്കുത്തിമുല്ല
അതിരസാ. അരത്ത
അതിവിഷാ. അതിവിടയം
അതിസൌരഭം. തേൻമാവു
അതുലം. എള്ളിൻറെ തൈ
അത്തിയാൽ. അത്തിവൃക്ഷം
അത്രമേചകം. കാരുപ്പ
അദ്രി. എരിക്കു
അദ്രിജം. കാവിമണ്ണ, കലദം
അധോഘണ്ട. വലിയ കടലാടി, നായൂരി എന്നും പറയും
അധോഫലം. കിഴകാനെല്ലി
അധ്യണ്ടാ. നായ്ക്കുരണ
അധ്യക്ഷം. പഴമുൺപാല
അദ്ധ്വഗം. ഒട്ടകം
അനന്താ. കൊടുത്തൂവ, കറുക, ചെറുചീര, കൊഴുപ്പ
അനലൻ. കൊടുവേലി
അനാര്യതിക്തം. നീലവേപ്പു, വേപ്പു,പുത്തരിച്ചുണ്ട, കിരിയാത്തു
അനുയവം. പടുതുവര
അനുപോതകം. വശള
അന്തികം. ചേറുപിച്ചകം
അന്തിമലരി. അന്തിമന്ദാരം, പന്തീരടിപ്പൂവു
അപരാജിതാ. വിഷ്ണക്രാന്തി, ആരാ
അപാൽഗുജാ.കാർവോകിലരി
അപാംഗകം. വലിയകടലാടി
അപാമാർഗ്ഗം. വലിയകടലാടി, ചെറുകടലാടി, നായുരിവി എന്നു തമിഴ്
അപോദികാ. വശളച്ചീര
അപ്പിത്തം. കൊടുവേലി
അപ്പു. ഇരുവേലി

അപ്രകൃഷ്ടം. കാക്ക
അബലം. നീർമാതളം
അബ്ജൻ. കർപ്പൂരം
അബ്ജം. താമര, ശംഖ്
അബ്ദം. മുത്തെങ്ങാ
അബ്ധി. കടൽനാക്കു
അബ്ധികഫം. കടൽനാക്കു, കടൽ നുരയെന്നും പറയും
അബ്ധിജം. ഉപ്പു
/ അബ്ധിനപനീതം. കർപ്പൂരം
അഭയാ. കടുക്കാ
അഭയം. രാമച്ചം
അഭിഘാതം. ഉരുക്കിയപശുവിൻ നെയ്
അഭിഷ്ഠതം. കാടി
അഭീരു. ശതാവരി
അഭീരുപത്രി. ശതാവരി
അഭീഷ്ഠം. അരേണുകം
അപ്രകൃഷ്ടം. കാക്ക
അഭേദ്യം. വൈരം
അഭ്രകം. കാക്കപ്പൊന്ന്, പഴമാനം
അഭ്രപുഷ്പം. ആറ്റുവഞ്ചി, ഇരുവേല
അഭ്രം. മുത്തെങ്ങാ
അമ. അമ്പൊട്ടൽ
അമംഗലം. ആവണക്കു
അമര. അമരകം
അമരകാഷ്ഠം. ദേവതാരം
അമരദാരു. ദേവതാരം
അമർച്ചക്കൊടി. വാതക്കൊടി
അമലാ. കിഴുകാനെല്ലി
അമി. വരിനെല്ലു
അമൃണാളം. രാമച്ചം
അമൃതം. ചിറ്റമൃതു, വിഷം, മോരു, പാൽ ഉരുക്കുനൈ
അമൃതാ. ചിറ്റമൃതു
അമൃതഫലം. കടുക്കാ, നെല്ലിക്കാ
അമൃതാംശു. കർപ്പൂരം
അമൃതുകിരണൻ. കർപ്പൂരം
അമൃതുവല്ലി. ചിറ്റമൃതു
അമൃതോൽഭവം. നെല്ലിക്കാ
അമോഡാ. പാതിരി, വിഴാൽ
അമ്പിളി. കർപ്പൂരം
അംബരീഷം. കാരകിൽ
അംബഷ്ഠം. വെളുത്ത അമ്പഴം
അംബഷ്ഠാ. പാടവള്ളി, കുറുമുഴി, പുളിയാരൽ
അംബഷ്ഠികീ. പാടവള്ളി
അംബഷ്ഠി. പുളിയാരൽ
അംബു. ഇരുവേലി
അംബുകം. വെള്ളഎരിക്കു
അംബുജം. താമര, ആമ്പൽ, നീർക്കടമ്പു
അംബുദം. മുത്തെങ്ങാ

}}

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/10&oldid=212902" എന്ന താളിൽനിന്ന് ശേഖരിച്ചത്