താൾ:56E279.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

റ്റത്തിലേ രോമങ്ങളോ പൊടിപ്രാണികൾ മുതലായവറ്റെ തട്ടി
ക്കളയുന്നതല്ലാതേ പ്രകാശത്തിൻ ചൂറ്റരിനെ അതു കണ്ണിൽ ഏ
ല്ക്കാതവണ്ണം കുറെക്കയും ചെയ്യുന്നു. വട്ടത്തിൽ കണ്ണിന്നു ചുറ്റി
ക്കിടക്കുന്ന ഒരു പേശിയെക്കൊണ്ടു കണ്ണിമ പൂട്ടുവാൻ പാടുണ്ടു.

2. വില്പിച്ചു നില്ക്കുന്ന പുരികങ്ങൾ ആകട്ടേ നെറ്റിയിൽ കൂ
ടി ഒലിക്കുന്ന വിയൎപ്പുതുള്ളികൾ ഒന്നും കണ്ണിൽ വീഴാതാക്കയും നേ
ത്രത്തിന്നു നിഴലിടുകയും ചെയ്യുന്നു.

8. കണ്ണു ആവശ്യംപോലേ എളുപ്പത്തിൽ തിരിഞ്ഞു നോവു
തട്ടാതേ സുഖത്തോടിരിക്കേണ്ടതിന്നു എപ്പോഴും ഈറം വേണം.
ആയതിനെ കടക്കണ്ണിന്റെ മേൽ കിടക്കുന്ന കണ്ണീൎപ്പിണ്ഡങ്ങൾ
ഇടവിടാതേ ഉളവാക്കുന്നു. കണ്ണീർ എന്നു പേരായ ഈ വെള്ളം അ
ധികമാകുമ്പോൾ ഉൾമുനയിലേ ശോഷപിണ്ഡങ്ങൾ അതിനെ
നക്കിക്കൊണ്ടു മൂക്കിന്റെ മേൽഭാഗത്തുള്ള കണ്ണീർസഞ്ചിയിൽ
അകപ്പെടുത്തും. കരയുമ്പോൾ പിണ്ഡങ്ങൾ ഉത്ഭവിപ്പിക്കുന്ന
കണ്ണീരിനെ ഒക്കെയും സഞ്ചിയിൽ ഉൾക്കൊൾവാൻ സ്ഥലം പോ
രാഞ്ഞാൽ അവ കണ്ണുകളിലും മൂക്കിലും കൂടി പുറത്തേക്കു ഒലി
ക്കയും ചെയ്യുന്നു.

4. കണ്മിഴി സുഖത്തോടേ ഇരിക്കേണ്ടതിന്നു അതു ശിരോസ്ഥി
കളെക്കൊണ്ടു നിൎമ്മിക്കപ്പെട്ട മൂക്കോണിന്നു സമമുള്ള ഒരു ഗുഹ
യിൽ അടങ്ങികിടക്കുന്നു. ഈ സ്ഥലത്തിന്നു പതം വരുത്തുവാൻ
പെരുത്തു മേദസ്സും മാംസപേശികളും അതിൽ ഉണ്ടു.


1) d എന്നതു മൂക്കിലേക്കു ചെല്ലുന്ന കണ്ണീൎക്കുഴലും a കണ്ണിൎപ്പിണ്ഡങ്ങളും അത്രേ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/99&oldid=190420" എന്ന താളിൽനിന്ന് ശേഖരിച്ചത്