താൾ:56E279.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

E. THE SENSE OF SIGHT.

നേത്രേന്ദ്രിയം (കാഴ്ച).

നിൎമ്മാണാവസ്ഥയും വ്യാപാരവും പ്രകാരം നേത്രം എല്ലാ
ഇന്ദ്രിയങ്ങളിൽ വെച്ചു ഏറ്റവും വിശേഷമുള്ളതാകുന്നു. ഈ ഇ
ന്ദിയത്താൽ നാം നമ്മുടെ ചുറ്റുമുള്ള വസ്തുക്കളെയും അവറ്റി
ൻ നില സ്ഥിതി രൂപം വൎണ്ണം എന്നിവറ്റെയും അറിഞ്ഞു വ
രുന്നു.

പുറമേയുള്ള ആപത്തുകളിൽനിന്നു രക്ഷിക്കുന്ന സാധന
ങ്ങൾ കാണ്മാൻ വേണ്ടിയുള്ള ഉപായങ്ങൾ എന്നീ രണ്ടു അംശ
ങ്ങളായി ഈ വിശിഷ്ടേന്ദ്രിയത്തെ (കണ്ണിനെ) വകതിരിക്കാം.

L. കണ്ണിമ,1) പുരികം,2) കണ്ണീരിനെ ഉത്ഭവിപ്പിക്കുന്ന പി
ണ്ഡങ്ങൾ, കണ്മിഴിയെ3) അടക്കിക്കൊള്ളുന്ന ഗുഹ എന്നിങ്ങിനേ
യുള്ളവ ഒക്കെയും കണ്ണിന്നു നേരിടുന്ന ദോഷങ്ങളെ തടുപ്പാനാ
യി ദൈവം വെച്ചിരിക്കുന്നു.

കണ്ണിമകൾ (പോളകൾ) എന്നവ കണ്ണിന്റെ മേലും കീ
ഴും ഉള്ള രണ്ടു തോൽമൂടികൾ അത്രേ. അവറ്റിൻ തടിച്ച അ


1) Eyelid. 2) Eyebrows. 3) Eye ball. 4) ഈ ചിത്രം തലച്ചോറ്റി
നെയും അതിൽനിന്നു പുറപ്പെടുന്ന ഞരമ്പുകളും മജ്ജാതന്തുക്കളും വിശേഷിച്ചു ദൃ
ഷ്ടിതന്തുവും പേശികളും കൂടിയ കണ്മിഴിയെയും കാണിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/98&oldid=190417" എന്ന താളിൽനിന്ന് ശേഖരിച്ചത്