താൾ:56E279.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

പടൎന്നു അതിലേ അറകളെ വായു കൊണ്ടു നിറെക്കുന്നു. ശ്വാസ
നാളം ഒരു ദാരുവിന്നു തുല്യം എന്നു പറയാം.

കഴുത്തിൻ മുമ്പിൽ മുഴച്ചു കാണുന്ന കുരൾവള നാവിന്റെ
വേരോടു പറ്റിക്കൊണ്ടു ശ്വാസനാളത്തിന്റെ തലക്കൽ നില്ക്കു
ന്നു. അതിനെ മൂടി തുറപ്പാൻ തക്കവണ്ണം കവാടം2) എന്നൊരു
ചെറു വാതിൽ ഉണ്ടു. ശ്വാസം കഴിക്കയോ സംസാരിക്കയോ
ചെയ്യുമ്പോഴൊക്കയും ആ അടുപ്പു തുറന്നും ഭക്ഷണം കഴിക്കു
മ്പോൾ അതിന്റെ അകത്തു ഒന്നും കടന്നു പോകാതിരിപ്പാൻ
അടെച്ചും ഇരിക്കും. കുരൾവളയും ശ്വാസനാളവും തെങ്ങിന്റെ
കല്ല പോലേ വളയാകാരമായി കാണുന്നു. അതു കൂൎച്ച (ഉപാ
സ്ഥി)3) കൊണ്ടു ചമെച്ചിരിക്കുന്നു. ശാസകോശത്തിന്റെ പ്ര


1) K കരൾവള എന്നും മിടറ്റുവള എന്നും (Trachea); L ശ്വാസനാളം എന്നും
വളയം എന്നും (The Larynx); H ഹൃദയം (The Heart) അതിന്റെ
ചുറ്റിലും രണ്ടു ശ്വാസകോശങ്ങളും (The Lungs) എന്നിവ തന്നേ. 2) Epiglottis.
3) Cartilage.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/70&oldid=190360" എന്ന താളിൽനിന്ന് ശേഖരിച്ചത്