Jump to content

താൾ:56E279.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

സ്ഥലങ്ങളിൽ നോവും പുകച്ചലും വീക്കവും കാണും. ചെറു
മുറിവുകളെ പച്ചവെള്ളംകൊണ്ടു കഴുകി നേരിയ തുണികളെ
വെള്ളത്തിൽ മുക്കി പിഴിഞ്ഞു ചോരനില്ക്കുവോളം അതിന്മേൽ
വെക്കേണം. മുറിവു വലുതായാൽ അതിനെ സൂത്രക്കെട്ടുകൊ
ണ്ടു കെട്ടുംവരേ കാറ്റു തട്ടാതവണ്ണം ശുദ്ധിയുള്ള തുണികൊണ്ടു
കെട്ടേണം. ശരീരത്തിന്റെ ഓരോ അവയവങ്ങളിൽ രക്തം തട
സ്ഥം കൂടാതേ സഞ്ചരിപ്പാൻ തക്കവണ്ണം വസ്ത്രങ്ങളും അരഞ്ഞാ
ൺ കങ്കണം കാൽചിലമ്പു മുതലായ ആഭരണങ്ങളും അഴഞ്ഞി
രിക്കേണം. കഴുത്തിൽ ഇറുക്കി കെട്ടിയ കണ്ഠസൂത്രംകൊണ്ടോ മ
റ്റോ മോഹാലസ്യം തട്ടുന്നവരേ മലൎത്തിയും തല പൊന്തിച്ചും
കിടത്തി സൂത്രാദികളെ അഴിച്ചു ചുറുക്ക ഇത്യാദികൊണ്ടു കൂട
ക്കൂടേ തലയെയും മുഖത്തെയും നനെച്ചു കൊണ്ടിരിക്കയും നസ്യം
ചെയ്കയും സുഗന്ധങ്ങളെ മണപ്പിക്കയും വേണം.

2. Respiration ശ്വാസോച്ഛാസം.

കണ്ഠത്തിലും നെഞ്ചകത്തിലും ശ്വാസാധാരങ്ങൾ ആകു
ന്ന ശ്വാസനാളവും രണ്ടു ശ്വാസകോശങ്ങളും ഉണ്ടു. ഹൃദയ
ത്തെ അടക്കിക്കൊണ്ടു കർിന്നീലനിറമുള്ള ഈ ശ്വാസകോശ
ങ്ങൾ നെഞ്ഞിന്റെ ഇരുപുറത്തു മേലോട്ടു കൂൎത്തും കീഴോട്ടു പ
രന്നും ഇരിക്കുന്നു. അതിൽ ഒന്നിന്നു രണ്ടും മറ്റേതിന്നു മൂന്നും ദ
ലങ്ങളും1) ഓരോന്നിന്നു ഒരു നേരിയ തോൽസഞ്ചിയും2) കാണു
ന്നു. സ്പൊങ്ങോ പവിഴപ്പുറ്റോ തേങ്ങയുടെ പൊങ്ങോ പോലേ
ത്ത ശ്വാസകോശം വായുവിനെ ഉൾക്കൊൾവാൻ തക്കവാറു ഏ
കദേശം ആറുനൂറു കോടിയോളം ചെറിയ വായുവറകൾ2) കൊ
ണ്ടു തിങ്ങി വിങ്ങിക്കിടക്കുന്നു.

കണ്ഠ ഭക്ഷണനാളങ്ങളുടെ മുൻവശത്തു നില്ക്കുന്ന ശ്വാസ
നാളം തൊണ്ടക്കുഴിയിൽ കൂടി താണു ഹൃദയത്തിന്മേലിൽനിന്നു
അല്പം പിന്മാറി രണ്ടംശമായി പിരിഞ്ഞു കവെച്ചു. ഇടവലഭാഗ
ങ്ങളിലേക്കു ചെന്ന ശേഷം അവിടേനിന്നു അനേക ഉപധമനി
കളാലും ചിനെപ്പുകുഴലുകളാലും ശ്വാസകോശത്തിൽ എങ്ങും


1) Lobes. 2) Pleurae. 3) Air Cells.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/69&oldid=190358" എന്ന താളിൽനിന്ന് ശേഖരിച്ചത്