താൾ:56E278.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

11. പോയവൾ . 12. കേൾക്കാഞ്ഞു. 13. ഉറങ്ങി. 14 വരാത്തവൻ. 15. പറഞ്ഞുതു.
16. ഉറങ്ങാഞ്ഞൂാൽ, 17. തിന്നു. 18. വന്നാലും. 19. വരായ്വാൻ. 20. കേൾക്കിലും.
21. ചെയ്ക. 22. വാങ്ങിയാൽ. 23. പഠിക്ക. 24. എഴുതുകിൽ. 25. ചൊല്ലാതെ.

52. ഉണ്ടു, എന്നു, അരുതു, ഇല്ല, അല്ല മുതലായ ചില ക്രിയകൾക്കു
മൂന്നു കാലങ്ങളും മറ്റും ക്രമമായി നടന്നുവരുന്നില്ല. ഈ വക
ക്രിയെക്കു ഊനക്രിയ എന്നു പേർ.

53. ഞാൻ നടക്കും എന്നതിൽ നടക്കും എന്ന ക്രിയ കൎത്താവായ
ഞാൻ എന്നതിനോടല്ലാതെ വേറെ യാതൊന്നിനോടും ഒരു അധി
കാരവും ആശ്രയവുമില്ലാതെ നില്ക്കുന്നു. ഇങ്ങനെ വല്ല ക്രിയയും
കൎത്താവിൽ മാത്രം അടങ്ങിനില്ക്കുമ്പോൾ അതിനു അകൎമ്മകം
എന്നു പേർ.

ഉ‌—ം. ഉറങ്ങുക, കളിക്ക, കിടക്ക, മരിക്കുക മുതലായവ.

54. ഞാൻ അവനെ അടിച്ചു എന്നതിൽ അടിച്ചു എന്ന ക്രിയ ചെ
യ്യേണ്ടതിന്നു ഞാൻ എന്നതു ഒരു നാഥനായി നില്ക്കുന്നതല്ലാതെ
ആ ക്രിയയെ അനുഭവിച്ചതു അവനെ എന്നതിൽ അവൻ ആകു
ന്നു, ഇങ്ങനെ ഒരു ക്രിയ കൎത്താവിൽനിന്നു ഉത്ഭവിച്ചു മറെറാരു
പദത്തെ ഭരിക്കുമാറുണ്ടു. ഈ വക ക്രിയക്കു സകൎമ്മകക്രിയ
എന്നു പേർ.

ഉ—ം.കറ്റകളെ കെട്ടാക്കി കെട്ടി, അവർ പണത്തെ കെട്ടിവെക്കുന്നു.
അവർ മാനിനെ കൊന്നു, പന്നിയെ കണ്ടു, മാനിനെ നിലത്തു വെച്ചു.

അഭ്യാസം xv. താഴേ എഴുതിയതിൽ ഉള്ള കൎമ്മങ്ങളെയും സകൎമ്മകക്രിയ
കളെയും അകൎമ്മകക്രിയകളെയും എടുത്തെഴുതുക.

1. മേഘം മഴ തരുന്നു. 2. ഞാൻ നാളെ വരും. 3. ചിലർ കള്ളുകടിച്ചു നടക്കു
ന്നു, 4. നായി മുയലിനെ പിടിച്ചു. 5. പശു പുല്ലു തിന്നുന്നു. 6. ആന മരം വലി
ക്കുന്നു. 17. സിംഹം ആനയെ പിളൎന്നു. 8. അവൻ തിങ്കളാഴ്ച എഴുത്തുപള്ളി
യിൽ വന്നില്ല. 9. മുക്കുവൻ മത്സ്യങ്ങളെ പിടിക്കുന്നു. 10. അമ്മ മകനെ എടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/25&oldid=196613" എന്ന താളിൽനിന്ന് ശേഖരിച്ചത്