താൾ:56E278.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

ക്രിയയിൽ ഉണ്ടു. ഉണ്ടെന്നു കാണിക്കുന്ന ക്രിയെക്കു അനുസ
രണം എന്നും ഇല്ലെന്നു കാണിക്കുന്നതിനു നിഷേധം എന്നും
പറയുന്നു.

ഉ-ം. പോകുന്നു, പോകും എന്ന അനുസരണങ്ങൾക്കു പോകാ എന്നതു
നിഷേധം പോകാ എന്നതു നിഷേധപൂൎണ്ണക്രിയ തന്നെ.

51. നിഷേധക്രിയെക്കും മേല്പറഞ്ഞ അപൂൎണ്ണങ്ങളുണ്ടു, അവ
താഴെ കാണിച്ചിരിക്കുന്നു.

നിഷേധം
അപൂൎണ്ണക്രിയകൾ ഉദാഹരണം ഏതിനാൽ
പൂൎണ്ണം എന്നു
പ്രത്യയങ്ങൾ
ശബ്ദന്യൂനം പോകാത്ത നാമം ആത്ത
ക്രിയാന്യൂനം പോകാതെ ക്രിയ ആതെ
" പോകാതെ ആഞ്ഞൂ
ഒന്നാം സംഭാവന പോകാഞ്ഞാൽ " ആഞ്ഞൂാൽ
രണ്ടാം സംഭാവന പോകായ്കിൽ " ആയ്കിൽ
ഒന്നാം അനുവാദകം പോകാഞ്ഞൂാലും " ആഞ്ഞൂാലും
രണ്ടാം അനുവാദകം പോകായ്കിലും " ആയ്കിലും
ക്രിയാനാമം പോകായ്ക " ആയ്ക
ഭാവരൂപം പോകായ്ക " ആയ്ക
ക്രിയാപുരുഷനാമം പോകാത്തവൾ " നിഷേധ ശബ്ദന്യൂ
സ്ത്രീ പോകാത്തവൾ " നപ്രത്യയം
പോകാഞ്ഞൂതു " +ചൂണ്ടുപേർ

അഭ്യാസം xiv. താഴേ എഴുതിയ ക്രിയകളിൽ ഇന്നിന്നവ പൂൎണ്ണക്രിയക
ളെന്നും ഇന്നിന്നവ അപൂൎണ്ണക്രിയകളെന്നും ഇന്നിന്നവ ഇന്നിന്ന അപൂൎണ്ണക്രിയക
ളെന്നും പട്ടികയായെഴുതുക.

1 എടുത്താൽ. 2. പറഞ്ഞുകേട്ടു. 3. കളഞ്ഞു. 4, അറിഞ്ഞാലും, 5. കൊന്നവൻ
6. പറയാഞ്ഞുാൽ. 7. ചത്തുവീണു. 8. പിടെച്ചു. 9.കൊല്ലായ്ക. 10. വരികിൽ.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/24&oldid=196610" എന്ന താളിൽനിന്ന് ശേഖരിച്ചത്