താൾ:56E238.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ക്രിസ്തനൊ: സ്വൎഗ്ഗാരോഹണമായി പോയ ശേ
ഷം അമ്പതാം നാളാകുന്ന പെന്തകൊസ്ത എന്ന
പെരുന്നാളിൽ പരിശുദ്ധാത്മാവിനെ ശിഷ്യൎക്കു ഇറ
ക്കി കൊടുത്തു. ക്രിസ്തു സഭയുടെ തുണുകളെപോലെ
ഇരിക്കുന്ന പന്ത്രണ്ടു അപോസ്തലന്മാരുടെ മേൽ പരി
ശുദ്ധാത്മാവു വന്നു വസിച്ചു (അപോ. ക്രി. 2. അ.)
അവർ മുഖാന്തരം ലോകത്തിൽ ക്രിസ്തീയ മാൎഗ്ഗത്തെ
പരത്തുവാൻ തുടങ്ങി. അന്നു തന്നെ മൂവ്വായിരം
പേർ ക്രിസ്ത്യാനികളായ്തീൎന്നു ദൈവത്തെ മഹത്വപ്പെ
ടുത്തി. അന്നു മുതൽ സത്യമാൎഗ്ഗത്തിൽ നടക്കുന്ന
വർ പെരുകിവന്നു. പിന്നെ കൎത്താവു രക്ഷിക്കപ്പെ
ടുന്നവരെ ദിനമ്പ്രതി സഭയോടു ചേൎത്തു കൊണ്ടി
രുന്നു.

കൃഷ്ണൻ മരിച്ച ശേഷം അൎജ്ജുനന്റെ ശക്തിതീ
രെ ക്ഷയിച്ചു പോയി. അവൻ കൃഷ്ണന്റെ നാമത്തെ
സ്മരിച്ചിട്ടും അവന്നു ബലം കിട്ടിയില്ല. അവനെ
ഉൗരിലെ പിള്ളർ കൊള്ളയിട്ടു നല്ല വണ്ണം താഡിച്ചു.
ഒടുവിൽ അവൻ ദുഃഖിച്ചം കഷ്ടപ്പെട്ടും കൊണ്ടു വ്യാ
സന്റെ അടുക്കൽ ചെന്നു. എന്നാൽ ദുഃഖസാഗര
ത്തിൽ മുങ്ങിയ ഇവനെ വ്യാസൻ ആശ്വസിപ്പി
പ്പാൻ നോക്കിയെങ്കിലും അവന്റെ തത്വജ്ഞാനത്തി
ന്നു അൎജ്ജുനന്റെ ദുഃഖത്തെ പരിഹരിപ്പാൻ കഴി
ഞ്ഞില്ല.

ക്രിസ്തൻ മരിച്ചുയിൎത്തശേഷം അവന്റെ ശിഷ്യ
ന്മാർ ഏറ്റം ശക്തന്മാരായ്തീൎന്നു. അവർ തങ്ങളുടെ
എല്ലാ ഭയ സംശയങ്ങളെയും, അവിശ്വാസം അ
ധൈൎയ്യം മുതലായവകളെയും ദൂരെ കളഞ്ഞു. യേശു

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/57&oldid=197643" എന്ന താളിൽനിന്ന് ശേഖരിച്ചത്